‘വിക്രത്തെ വെല്ലുന്ന പ്രൊമോ!! ദളപതി 67 ടൈറ്റിൽ പുറത്ത്, ആവേശത്തോടെ ആരാധകർ..’ – വീഡിയോ കാണാം

മാസ്റ്ററിന് ശേഷം വിജയിയെ നായകനാക്കി ലോകേഷ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമാണ് ദളപതി 67 എന്ന് അറിയപ്പെട്ടിരുന്ന ചിത്രം. സിനിമയുടെ ടൈറ്റിൽ ഇതുവരെ അന്നൗൺസ് ചെയ്തിട്ടില്ലായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് കാശ്മീരിൽ ആരംഭിച്ചിരുന്നു. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ അടുത്ത ചിത്രമായിരിക്കും വിജയ് നായകനാകുന്ന ഈ സിനിമയെന്ന് നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

കൈതി, വിക്രം എന്നീ സിനിമകൾക്ക് ശേഷം വരുന്ന ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ് സിനിമയായത് കൊണ്ട് തന്നെ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ്‌ ഇത്. വിക്രം തെന്നിന്ത്യയിൽ ഉണ്ടാക്കിയ ഓളം അത്ര ചെറുതൊന്നുമല്ല. ദളപതി 67-ന് എന്തായാലും ഒഫീഷ്യൽ ടൈറ്റിൽ ആയിരിക്കുകയാണ്. വിക്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടതുപോലെ ഒരു പ്രൊമോ വീഡീയോ ഇറക്കിയാണ് ഇതും ഇറക്കിയത്.

ലിയോ എന്നാണ് സിനിമയുടെ പേര്. വിക്രത്തിന്റെ പ്രൊമോ പോലെ തന്നെ ആളൊഴിഞ്ഞ ഒരു കെട്ടിടത്തിൽ കമൽഹാസൻ വില്ലന്മാരെ കാത്തിരിക്കുന്നത് പോലെ തന്നെ വിജയും തന്റെ ജോലികൾ ചെയ്യുകയും കത്തി നിർമ്മിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ഒടുവിൽ ഡോർ തുറന്ന് അവരെ കാത്ത് ആ മുറിച്ചുള്ള കത്തിയുമായി നിൽക്കുന്ന രീതിയിലാണ് പ്രോമോ ഇറക്കിയത്.

വിക്രത്തിന്റെ ടൈറ്റിൽ മ്യൂസിക് പോലെ തന്നെ ലിയോയ്ക്കും ഒരു കിടിലം മ്യൂസിക് ആണ് അനിരുദ്ധ് ഒരുക്കിവച്ചത്. ലിയോ – ബ്ലഡി സ്വീറ്റ് എന്നാണ് ബിജിഎം മ്യൂസിക്കിന് ഇട്ടിരിക്കുന്ന പേര്. ലോകേഷ് ഈ തവണയും എന്തൊക്കെയോ സർപ്രൈസ് ഒരുക്കിയിട്ടുണ്ടെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. വിക്രത്തെ വെല്ലുന്ന പ്രൊമോ ആയതുകൊണ്ട് തന്നെ സിനിമയും അതിലും ഗംഭീരമാകുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.