‘കണ്ണിറുക്കി ലോകം കീഴടക്കിയ പ്രിയ വാര്യരുടെ പുതിയ ഹോട്ട് ഫോട്ടോസ് വൈറലാകുന്നു..’ – ഫോട്ടോസ് കാണാം!!

‘കണ്ണിറുക്കി ലോകം കീഴടക്കിയ പ്രിയ വാര്യരുടെ പുതിയ ഹോട്ട് ഫോട്ടോസ് വൈറലാകുന്നു..’ – ഫോട്ടോസ് കാണാം!!

കണ്ണിറുക്കലുകളിലൂടെ ലോകം മുഴുവനും ആരാധകരെ സ്വന്തമാക്കിയ നടി പ്രിയ വാര്യരുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. ആദ്യ ചിത്രം തിയേറ്ററുകളിൽ റിലീസ് ആകുന്നതിന് മുമ്പ് തന്നെ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ ആളാണ് പ്രിയ പ്രകാശ് വാര്യർ എന്ന പ്രിയ വാര്യർ. ഒരു അടാർ ലൗ എന്ന സിനിമയിലാണ് പ്രിയ ആദ്യമായി അഭിനയിച്ചത്.

സിനിമയിലെ മാണിക്യമലരായി പൂവേ എന്ന ഗാനം യൂട്യൂബിൽ റിലീസ് ചെയ്തതോടെ പ്രിയയുടെ ജീവിതം മാറി മറിഞ്ഞത്. ലോകത്തിന്റെ പല ഭാഗത്ത് നിന്നുമുള്ള ആളുകൾ പ്രിയയുടെ കണ്ണിറുക്കൽ കണ്ട് ഫാനായി പ്രിയേ സമൂഹ മാധ്യമങ്ങളിൽ തിരയാൻ തുടങ്ങി. മലയാളത്തിൽ പിന്നീട് അഭിനയിച്ചിട്ടില്ലായെങ്കിൽ കൂടിയും ബോളിവുഡിൽ തിളങ്ങാൻ പ്രിയയ്ക്ക് സാധിച്ചു.

തന്റെ കരിയറിന്റെ തുടക്കത്തിൽ ഒരുപോലെ പ്രശംസകളും വിമർശനങ്ങളും കേട്ട മറ്റൊരു താരം മലയാളത്തിൽ ഒരു പക്ഷേ വേറെയുണ്ടാവില്ല. എല്ലാ പ്രതിസന്ധികളെയും ഒറ്റയ്ക്ക് നേരിട്ട് പൊരുതി തന്നെയാണ് പ്രിയ മുന്നോട്ട് പോയത്. ആദ്യ സിനിമയിലെ സംവിധായകനായ ഒമർ ലുലുവുമായി ചില വിവാദങ്ങൾ ഒക്കെ ഉണ്ടായിരുന്നു.

നവ്യാനായർ നീണ്ടനാളിന് ശേഷം അഭിനയിക്കുന്ന വി.കെ.പി ചിത്രത്തിന്റെ ലൊക്കേഷനിൽ പ്രിയ എത്തിയപ്പോഴുള്ള ചിത്രങ്ങൾ ആ ഇടയ്ക്ക് ശ്രദ്ധനേടിയിരുന്നു. വി.കെ.പിയുടെ പുതിയ സിനിമയിൽ നായികയാവുന്നത് പ്രിയയാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. പുതിയ ഫോട്ടോസ് ആ സിനിമയ്ക്ക് വേണ്ടിയുള്ള ലുക്കാണോയെന്നാണ് ആരാധകർ ചോദിക്കുന്നത്.

CATEGORIES
TAGS