‘ഞാൻ എന്ത് ചെയ്യുന്നുവെന്ന് ഓർത്ത് നിങ്ങൾ ആശങ്കപ്പെടേണ്ട..’ – സൈബർ അറ്റാക്കിനെതിരെ തുറന്നടിച്ച് അനശ്വര രാജൻ
മലയാള സിനിമയിൽ ചുരുങ്ങിയ കാലംകൊണ്ട് ബാലതാരമായി അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് അനശ്വര രാജൻ. നവാഗതനായ ഗിരീഷ് സംവിധാനം ചെയ്ത വിനീത് ശ്രീനിവാസൻ, മാത്യു തോമസ് തുടങ്ങിയവർക്കൊപ്പം അഭിനയിച്ച് ഗംഭീരവിജയം നേടിയ തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെ ഏറെ ആരാധകരെ ഉണ്ടാക്കിയ ആളാണ് അനശ്വര.
മഞ്ജു വാര്യർ നായികയായി എത്തിയ ഉദാഹരണം സുജാത എന്ന ചിത്രത്തിലാണ് അനശ്വര ആദ്യമായി അഭിനയിക്കുന്നത്. എവിടെ, ആദ്യരാത്രി, മൈ സാന്റ തുടങ്ങിയ സിനിമകളിൽ അഭിനയിച്ച അനശ്വര പല കാര്യങ്ങൾക്കും വ്യക്തമായ നിലപാടുകൾ ഉളള കുട്ടിയാണ്. അടുത്തിടെയാണ് അനശ്വര തന്റെ പതിനെട്ടാം ജന്മദിനം ആഘോഷിച്ചത്.
സൈബർ ഇടങ്ങളിൽ താരങ്ങൾ നേരിടുന്ന അക്രമങ്ങൾക്കെതിരെ ഇരയായിട്ടുള്ള ഒരാളാണ് അനശ്വര രാജൻ. സിനിമ വിജയം നേടിയതോടെ ഒരുപാട് അവസരങ്ങൾ വരികയും നായികയായി വരെ അഭിനയിക്കുകയും ചെയ്തിരുന്നു. ഈ കഴിഞ്ഞ ദിവസം അനശ്വര തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ച പുതിയ ചിത്രങ്ങൾക്ക് താഴെ സദാചാര ആങ്ങളമാർ വന്ന് മോശം കമന്റുകൾ ഇട്ടിരുന്നു.
ഇത് കൂടാതെ മറ്റൊരു ചിലർ തീരാ മോശം കമന്റുകൾ ഇട്ടത്തോടുകൂടി പോസ്റ്റിന്റെ കമന്റ് ബോക്സിൽ വൃത്തികേടുകളുടെ കൂമ്പാരമായി മാറി. ഇത് പിന്നീട് നിരവധി ഓൺലൈൻ മാധ്യമങ്ങളിൽ വാർത്തയായി. അനശ്വരയ്ക്ക് നേരെയുള്ള സൈബർ വൃത്തികേടുകൾക്ക് എതിരെ പലരും പോസ്റ്റുകളും ഇട്ടിരുന്നു. ഇപ്പോഴിതാ അനശ്വര തന്നെ സംഭവമായി ബന്ധപ്പെട്ട് ഇവർക്ക് എതിരെ പ്രതികരിച്ചിരിക്കുകയാണ്.
വീണ്ടും അതെ ഡ്രെസ്സിലുള്ള വേറെ ഫോട്ടോസ് പോസ്റ്റ് ചെയ്യുകയും അതിനോടൊപ്പം ഒരു വരി ഇംഗ്ലീഷിൽ എഴുതുകയും ചെയ്തു. ‘ഞാൻ എന്ത് ചെയ്യുന്നുവെന്ന് ഓർത്ത് നിങ്ങൾ ആശങ്കപ്പെടേണ്ട.. ഞാൻ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് നിങ്ങൾ എന്തിനാണ് ആശങ്കപ്പെടുന്നുവെന്ന് ഓർത്ത് ആശങ്കപ്പെടുവിൻ..’. എന്നാൽ ഈ പോസ്റ്റിന് താഴെയും വൃത്തികെട്ട് കമന്റുകളുമായി ചിലർ എത്തിയിട്ടുണ്ട്. എന്നാൽ കൂടുതൽ പേരും അനശ്വരയ്ക്ക് പിന്തുണ അറിയിച്ചാണ് കമന്റുകൾ ഇട്ടിരിക്കുന്നത്.