‘ജോർജുകുട്ടിയുടെ ഇളയമകൾ തന്നെയാണോ ഇത്.?’ – ഗംഭീര മേക്കോവറുമായി ബാലതാരം എസ്തർ അനിൽ!!

‘ജോർജുകുട്ടിയുടെ ഇളയമകൾ തന്നെയാണോ ഇത്.?’ – ഗംഭീര മേക്കോവറുമായി ബാലതാരം എസ്തർ അനിൽ!!

മലയാള സിനിമയിൽ ആദ്യമായി 50,60,70 കോടി ക്ലബ്ബുകളിൽ ഇടം നേടി പ്രേക്ഷകരെ ഒന്നാകെ ത്രില്ല് അടിപ്പിച്ച് മോഹൻലാൽ നായകനായി അഭിനയിച്ച സിനിമയാണ് ദൃശ്യം. 2013 ഡിസംബർ മാസം തീയേറ്ററുകൾ എത്തി ബോക്സ് ഓഫീസ് കളക്ഷനുകൾ എല്ലാം തകർത്ത് വാരി ഓളമുണ്ടാക്കിയ സിനിമയായിരുന്നു ദൃശ്യം.

സിനിമ ഇറങ്ങി വർഷങ്ങളോളം ആയിട്ടും അതിലെ കാര്യങ്ങൾ മലയാളികളുടെ ഓർമ്മയിൽ നിൽക്കുന്നുണ്ട്. സിനിമയിൽ മോഹൻലാൽ അഭിനയിച്ച ജോർജുകുട്ടി എന്ന കഥാപാത്രത്തിന്റെ ഇളയമകളായി അഭിനയിച്ച് പ്രേക്ഷകരെ ഞെട്ടിച്ച ഒരാളാണ് എസ്തേർ അനിൽ. 2010-ൽ നല്ലവൻ എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചാണ് അഭിനയരംഗത്തേക്ക് വന്നത്.

എസ്തേർ അതിന് ശേഷം മോഹൻലാലിൻറെ തന്നെ മകളായി ഒരു നാൾ വരുമെന്ന ചിത്രത്തിൽ അഭിനയിച്ചു. ദൃശ്യം ഇറങ്ങി അത് പിന്നീട് തമിഴിലും തെലുഗിലുമൊക്കെ റീമേക്ക് ചെയ്‌തെങ്കിലും ബാക്കി പലരും അഭിനയിച്ച റോളുകളിൽ വേറെ ആളുകൾ അഭിനയിച്ചെങ്കിലും എസ്തേർ അഭിനയിച്ച അനുമോൾ എന്ന കഥാപാത്രം അവതരിപ്പിച്ചത്.

പിന്നീട് ഇങ്ങോട്ട് ഒന്ന്-രണ്ട് സിനിമകളിൽ എസ്തേർ അഭിനയിച്ചു. ഇപ്പോഴിതാ മഞ്ജു വാര്യർക്കൊപ്പം 7 വർഷങ്ങൾക്ക് ശേഷം സന്തോഷ് ശിവൻ വീണ്ടും സംവിധാനം ചെയ്യുന്ന ചിത്രമായ ജാക്ക് ആൻഡ് ജിൽ എന്ന സിനിമയിലും എസ്തർ അഭിനയിക്കുന്നുണ്ട്. എസ്തറിന്റെ പുതിയ വിശേഷങ്ങൾ അറിയാൻ ഏറെ താല്പര്യപ്പെടാറുണ്ട് ഈ കുട്ടി താരത്തിന്റെ ആരാധകർ.

തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ എസ്തർ പങ്കുവച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ‘അവസാനമായി എന്നാണ് ഒരു ഫോട്ടോഷൂട്ട് ചെയ്‌തെന്ന് എനിക്ക് ഓർമ്മയില്ല.. എന്റെ സുഹൃത്ത് മേക്കപ്പ് ആർട്ടിസ്റ്റായ ജോ കഴിഞ്ഞ രണ്ട് മാസമായി ഒരെണ്ണം ചെയ്യാൻ വേണ്ടി നിർബന്ധിക്കും.. ഇതാണ് അത്..’, എസ്തർ ഫോട്ടോസിനൊപ്പം കുറിച്ചു. ഫാഷൻ ഫോട്ടോഗ്രാഫറായ നിഥിൻ സജീവാണ് ഫോട്ടോസ് എടുത്തത്.

CATEGORIES
TAGS