‘കണ്ണുകൾക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല!! ഇത് പൃഥ്വിരാജ് തന്നെയാണോ..’ – ഏറ്റെടുത്ത് ആരാധകർ

ബെന്യമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ ആസ്പദമാക്കി അതെ പേരിൽ തന്നെ പുറത്തിറങ്ങുന്ന ബ്ലെസ്സി സംവിധാനം ചെയ്യുന്ന ചിത്രം, പൃഥ്വിരാജ് നായകനായി എത്തുന്ന അതിന് വേണ്ടി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് മലയാളികൾ. 2018-ൽ ഷൂട്ടിംഗ് ആരംഭിച്ച സിനിമ തീർന്നത് 2022 ജൂലൈ മാസമാണ്. ക്യാൻസ് ഫിലിം തുടങ്ങിയ ഫിലിം ഫെസ്ടിവലുകളിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.

ഫെസ്ടിവലുകളിൽ അയക്കാൻ വേണ്ടി ചെറിയ രീതിയിൽ ഒരു ട്രെയിലർ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ മുഴുവനും തീരാതെ തന്നെ ചെയ്തിരുന്നു. ഇത് പക്ഷേ വളരെ യാഥാർച്ഛികമായി ലീക്ക് ആവുകയും പലരും കാണാനും ഇടയായിരുന്നു. തുടർന്ന് സിനിമാക്കാർക്ക് തന്നെ അത് പുറത്തുവിടേണ്ടി വന്നു. മുഴുവനും വർക്കുകൾ തീരാത്ത ട്രെയിലർ ആണെന്ന് സൂചിപ്പിക്കുകയും ചെയ്ത ശേഷമാണ് പുറത്തുവിട്ടത്.

ട്രെയിലർ കണ്ട് പലരുടെയും കണ്ണുതള്ളി പോയി. ഇത്രയും ഒരുപക്ഷേ ആരും തന്നെ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. സിനിമയ്ക്ക് വേണ്ടി കാത്തിരിക്കാൻ പ്രേക്ഷകർക്ക് കാരണവുമായി. ഇപ്പോഴിതാ ആടുജീവിതത്തിലെ ഒരു സ്റ്റിൽ എന്ന രീതിയിൽ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌. ആകെ മെലിഞ്ഞ് അസ്ഥിപരുവമായ ഒരു രൂപവും, നീണ്ട മുടിയും വെള്ളം കാണാത്ത രീതിയിൽ ദേഹം മുഴുവനും പൊടിയുമായി ഒരു ഫോട്ടോയാണ്.

ഒറ്റ നോട്ടത്തിൽ ഇത് പൃഥ്വിരാജ് തന്നെയാണോ എന്ന് തോന്നിപ്പിക്കുന്ന ഒരു ചിത്രം കൂടിയാണ്. എത്രത്തോളം സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജ് കഷ്ടപ്പെട്ടിട്ടുണ്ടെന്നും ചിത്രം സാക്ഷ്യം വഹിക്കും. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ മലയാളികൾ താരത്തിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ഇതിന് പൃഥ്വിരാജിന് നാഷണൽ അവാർഡ് ഉറപ്പാണെന്നാണ് എല്ലാവരുടെയും കണ്ടെത്തൽ. അങ്ങനെ തന്നെ സംഭവിക്കട്ടെ.