‘എന്നാലും എന്റെ ബാലയ്യ!! ജന്മദിനത്തിൽ പുതിയ ചിത്രത്തിന്റെ ടീസറുമായി ബാലകൃഷ്ണ..’ – വീഡിയോ വൈറൽ

വീര സിംഹ റെഡ്ഢി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നന്ദമൂരി ബാലകൃഷ്ണ അഭിനയിക്കുന്ന പുതിയ ചിത്രമായ ‘ഭഗവന്ത് കേസരി’ എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. ബാലകൃഷ്ണയുടെ ജന്മദിനത്തോടെ അനുബന്ധിച്ചാണ് ടീസർ പുറത്താക്കിയിരിക്കുന്നത്. ജൂൺ പത്തിനാണ് ബാലകൃഷ്ണയുടെ ജന്മദിനം. ആരാധകരുടെ സ്വന്തം ബാലയ്യയുടെ പുതിയ ചിത്രത്തിന്റെ ടീസറും അവർ ഏറ്റെടുത്തു കഴിഞ്ഞു.

അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബാലകൃഷ്ണ ടൈറ്റിൽ റോളിൽ തന്നെയാണ് അഭിനയിക്കുന്നത്. ആക്ഷൻ സിനിമയായിരിക്കുമെന്ന് ടീസറിൽ നിന്ന് വ്യക്തമാണ്. ബാലകൃഷ്ണയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാകുമോ ഭഗവന്ത് കേസരി എന്നാണ് തെലുങ്ക് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ടീസറിൽ ഫുൾ ഓൺ ബാലകൃഷ്ണ തന്നെയാണ്. മാസ്സ് സീനുകൾ കുത്തിനിറച്ചുള്ള ടീസറാണ്.

തെലുങ്ക് സിനിമ മാറിക്കൊണ്ടിരിക്കുന്ന ഈ സമയത്തും ബാലകൃഷ്ണ തന്റെ ടൈപ്പിക്കൽ സിനിമകളിൽ നിന്ന് മാറിയിട്ടില്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്ന രീതിയിലാണ് ടീസർ വന്നിരിക്കുന്നത്. എങ്കിലും ബാലകൃഷ്ണയുടെ ആരാധകർ പൊതുവേ ഇത്തരം സിനിമകൾ സ്വീകരിക്കുന്നവരാണ്. കാജൽ അഗർവാൾ ആണ് നായികയായി അഭിനയിക്കുന്നത്. ശ്രീലീല, അർജുൻ രാംപാൽ എന്നിവരാണ് മറ്റ് പ്രധാന റോളുകൾ ചെയ്യുന്നത്.

എഫ് ത്രീ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം അനിൽ രവിപുടി ചെയ്യുന്ന സിനിമ കൂടിയാണ് ഇത്. അതുകൊണ്ട് തന്നെ പ്രേക്ഷകരെ നിരാശരാക്കില്ല എന്നാണു പ്രതീക്ഷിക്കുന്നത്. വീര സിംഹ റെഡ്ഢിയുടെ സംഗീതം ചെയ്ത തമ്മൻ എസ് തന്നെയാണ് ഇതിനും ചെയ്തിരിക്കുന്നത്. ഷൈൻ സ്ക്രീൻ സിനിമയുടെ ബാനറിൽ സാഹു ഗരപതിയും ഹരീഷ് പെഡിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒക്ടോബറിൽ തിയേറ്ററുകളിൽ റിലീസിന് എത്തും.