‘എന്തൊരു അഴക്, എന്തൊരു ഭംഗി!! തനി നാടൻ ലുക്കിൽ തിളങ്ങി നടി പ്രയാഗ മാർട്ടിൻ..’ – ഫോട്ടോസ് കാണാം

‘എന്തൊരു അഴക്, എന്തൊരു ഭംഗി!! തനി നാടൻ ലുക്കിൽ തിളങ്ങി നടി പ്രയാഗ മാർട്ടിൻ..’ – ഫോട്ടോസ് കാണാം

ദീപാവലി ആഘോഷങ്ങളിലൂടെ രാജ്യം കടന്നുപോയികൊണ്ടിരിക്കുകയാണ്. ദീപങ്ങൾ കത്തിച്ചു, പടക്കങ്ങൾ പൊട്ടിച്ചുമെല്ലാം ആളുകൾ ഈ കോവിഡ് കാലത്തും ചെറിയ രീതിയിൽ ദീപാവലി ആഘോഷിക്കുന്നുണ്ട്. സിനിമ-സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന താരങ്ങൾ തങ്ങളുടെ ആരാധകർക്ക് ദീപാവലി ആശംസിച്ച് അതിരാവിലെ മുതൽ തന്നെ പോസ്റ്റുകൾ ഇടുന്നുണ്ടായിരുന്നു.

നടിമാർ വെറൈറ്റി ദീപാവലി സ്പെഷ്യൽ ഫോട്ടോഷൂട്ട് ചെയ്തുകൊണ്ടായിരുന്നു ആശംസകൾ അറിയിച്ചത്. മലയാളം, തമിഴ് നിറഞ്ഞ് നിൽക്കുന്ന യുവനടിയാണ് പ്രയാഗ മാർട്ടിൻ. പിസാസ് എന്ന തമിഴ് സിനിമയിൽ നായികയായി അരങ്ങേറിയ ശേഷമാണ് പ്രയാഗ പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതയാകുന്നത്. എന്നാൽ അതിന് മുമ്പും മലയാളത്തിൽ ഒന്ന്-രണ്ട് സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ഒരു തനി നാടൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് പ്രയാഗ തന്റെ ആരാധകർക്ക് ദീപാവലി ആശംസിച്ച് പോസ്റ്റ് ഇട്ടത്. കാഞ്ചിപുരം സിൽക്ക് അനാർക്കലി കുർത്ത ധരിച്ചുകൊണ്ടാണ് പ്രയാഗ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. ഒരു പഴയ കെട്ടിടത്തിന് അരികിൽ കൂട്ടിയിട്ട ചക്കിന് മുകളിൽ ഇരിക്കുന്ന പ്രയാഗ അതിസുന്ദരിയായാണ് കാണപ്പെടുന്നത്.

വേദിക ഫാഷൻസാണ് വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്. വികാസമാണ് മേക്കപ്പ്, ആനന്ദ് അയ്യരാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. സൂര്യയുടെ നായികയായി നവരസ എന്ന ആന്തോളജി ചിത്രത്തിലാണ് പ്രയാഗ അവസാനമായി അഭിനയിച്ചത്. പക്ഷേ സിനിമ മികച്ച അഭിപ്രായമായിരുന്നില്ല നേടിയത്. പ്രയാഗയ്ക്ക് ഒരുപാട് ട്രോളുകളും ലഭിച്ചിരുന്നു. ജമാലിന്റെ പുഞ്ചിരിയാണ് പ്രയാഗയുടെ ഷൂട്ടിംഗ് നടക്കുന്ന ചിത്രം.

CATEGORIES
TAGS