‘മുന്നാറിലെ തണുപ്പിൽ റിസോർട്ടിൽ കട്ടൻ ആസ്വദിച്ച് എസ്തർ അനിൽ..’ – വീഡിയോ വൈറലാകുന്നു

‘മുന്നാറിലെ തണുപ്പിൽ റിസോർട്ടിൽ കട്ടൻ ആസ്വദിച്ച് എസ്തർ അനിൽ..’ – വീഡിയോ വൈറലാകുന്നു

മോഹൻലാൽ നായകനായി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യമെന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി എസ്തർ അനിൽ. ബാലതാരമായി അഭിനയിച്ച മിക്ക സിനിമകളും എസ്തർ ഗംഭീരപ്രകടനം കൊണ്ട് പ്രേക്ഷകരെ കൈയിലെടുത്തു. ദൃശ്യത്തിന്റെ രണ്ടാം പതിപ്പിലും എസ്തർ മികച്ച അഭിനയമാണ് കാഴ്ചവച്ചത്.

ദൃശ്യം രണ്ടിന് ശേഷമാണ് എസ്തർ സോഷ്യൽ മീഡിയയിൽ കൂടുതൽ ആരാധകരെ ലഭിച്ചത്. ഏഴ് വർഷംകൊണ്ട് അനുമോൾ എന്ന കഥാപാത്രത്തിന് വന്ന മാറ്റം സിനിമയിൽ പ്രകടമായിരുന്നു. ഇനിയിപ്പോൾ ഒരു നായികയായി അഭിനയിക്കാനുള്ള ഒരു ലുക്കിലേക്ക് എസ്തർ എത്തുകയും ചെയ്തിട്ടുണ്ട്. നിരവധി ഫോട്ടോഷൂട്ടുകൾ എസ്തറിന്റെ ദൃശ്യത്തിന് ശേഷം വൈറലായിട്ടുണ്ട്.

ഇപ്പോഴിതാ ദീപാവലി ദിനത്തിൽ മുന്നാറിൽ വിൽ മൗണ്ട് റിസോർട്ടിൽ തണുപ്പിൽ മഞ്ഞിലും ചൂട് കട്ടൻ കുടിച്ച് ആസ്വദിച്ച് നിൽക്കുന്ന എസ്തറിന്റെ വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. “നിമിഷങ്ങളും ഓർമ്മകളും..” എന്ന ക്യാപ്ഷൻ നൽകിയ എസ്തർ വീഡിയോ പങ്കുവച്ചത്. ഇൻസ്റ്റാഗ്രാമിലാണ് എസ്തർ വീഡിയോ ആരാധകർക്ക് ഒപ്പം പങ്കുവച്ചത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഒരു ചാനലിലെ പരിപാടിയിൽ എസ്തറിനെയും മറ്റു രണ്ട് സിനിമ നടിമാരെയും കളിയാക്കികൊണ്ട് ഒരു പ്രോഗ്രാം വന്നത്. ഇവരുടെ വസ്ത്രധാരണത്തെയും ഫോട്ടോഷൂട്ടിനെയും പരിഹസിച്ചുകൊണ്ടാണ് പ്രോഗ്രാം നടന്നത്. ഇതിനെതിരെ എസ്തറും മറ്റു നടിമാരും ആളുകളും വളരെ രൂക്ഷമായി പ്രതികരിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാണ് അതിനെ പറ്റി നടന്നത്.

CATEGORIES
TAGS