‘ഇത് കെജിഎഫിനെ വെല്ലും!! പ്രഭാസിന്റെ സലാർ ടീസർ ഇറങ്ങി, വില്ലനായി പൃഥ്വിരാജ്..’ – വീഡിയോ വൈറൽ

കെജിഎഫിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാർ. തെലുങ്ക് സൂപ്പർസ്റ്റാർ പ്രഭാസ് നായകനാകുന്ന സിനിമയുടെ ടീസർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. മറ്റൊരു കെജിഎഫ് ആകുമെന്ന് ടീസറിൽ നിന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. കെ.ജി.എഫിന്റെ അതെ മോഡലിലാണ് പ്രശാന്ത് സലാറും എടുത്തിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ റിലീസ് ആയിരിക്കുമെന്നും ഉപ്പറാണ്.

സലാർ പാർട്ട് വൺ – സീസ് ഫയർ എന്നാണ് സിനിമയുടെ ടൈറ്റിൽ. ടീസർ കാണുമ്പോൾ തന്നെ കെജിഎഫ് വൈബ് മനസ്സിലേക്ക് വരും. നായകന് ബിൽഡ് അപ്പ് കൊടുക്കുന്ന ഒരു മാരക ഡയലോഗും ടീസറിലുണ്ട്. “സിംപിൾ ഇംഗ്ലീഷ്.. നോ കൺഫ്യൂഷൻ.. ലയൺ, ചീറ്റ, ടൈഗർ, എലിഫന്റ്.. വെരി ഡൈൻജർസ്.. ബട്ട് നോട്ട് ഇൻ ജുറാസിക് പാർക്ക്.. റിഗാർഡിങ് ദാറ്റ് പാർക്ക്.. ദെയർ ഈസ് എ..”, എന്ന് സഹനടന്റെ ഡയലോഗ് ഉൾക്കൊള്ളിച്ചാണ് ടീസർ ഇറക്കിയിരിക്കുന്നത്.

ഈ ഡയലോഗിന് ഇടയിലെല്ലാം സലാറിലെ മാരകമായ ദൃശ്യങ്ങളും കാണിച്ചിട്ടുണ്ട്. നായകനായ പ്രഭാസിനെയും സൈഡ് വ്യൂവിൽ കാണിച്ചിട്ടുണ്ട്. ഇത് കൂടാതെ ചിത്രതിലെ വില്ലനായ മലയാളത്തിന്റെ പ്രിയനടൻ പൃഥ്വിരാജിനെയും അവസാനം കാണിച്ചിട്ടുണ്ടെന്നതും മലയാളികൾക്ക് ഏറെ സന്തോഷിക്കാവുന്ന ഒന്നാണ്. ഇരുനൂറ് കോടി ബഡ്ജറ്റിലാണ് സിനിമയുടെ ആദ്യ ഭാഗം എടുത്തിരിക്കുന്നത്.

സെപ്റ്റംബർ 28-നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. പ്രഭാസ് സലാറായും പൃഥ്വിരാജ് വർധരാജ മാന്നാറായും അഭിനയിക്കുന്നത്. ഇവരെ കൂടാതെ ശ്രുതി ഹാസൻ, ടിന്നു ആനന്ദ്, ജഗപതി ബാബു, ഈശ്വരി റാവു, ശ്രിയ റെഡഢി തുടങ്ങിയ ഒരു നീണ്ട താരനിര തന്നെ അഭിനയിക്കുന്നുണ്ട്. കെജിഫിന്റെ നിർമ്മാതാക്കളായ ഹോംബാലെ ഫിൽംസ് തന്നെയാണ് സലാറും നിർമ്മിക്കുന്നത്. കെജിഫും ഇതും തമ്മിൽ എന്തെങ്കിലും കണക്ഷൻ ഉണ്ടോ എന്ന് അറിയാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.