‘കണ്ടാൽ ഒരു 25 വയസ്സേ തോന്നുകയുള്ളൂ, കിടിലം ലുക്കിൽ നടി പൂർണിമ ഇന്ദ്രജിത്ത്..’ – ഫോട്ടോസ് വൈറൽ

ഒന്ന് മുതൽ പൂജ്യം വരെ എന്ന സിനിമയിൽ ഒരു കുഞ്ഞൻ വേഷത്തിൽ ബാലതാരമായി അഭിനയിച്ച് അഭിനയത്തിലേക്ക് വന്ന താരം പിന്നീട് 1995-ൽ ശിപായി ലഹള എന്ന ചിത്രത്തിലൂടെ സഹനടിയായി സിനിമയിൽ സജീവമായി. വർണകാഴ്ചകൾ എന്ന സിനിമയിലാണ് പൂർണിമ ആദ്യമായി നായികയായി അഭിനയിക്കുന്നത്. വല്യേട്ടനിലെ കഥാപാത്രമാണ് പ്രേക്ഷകർക്ക് ഇടയിൽ പ്രിയങ്കരിയാക്കിയത്.

പിന്നീട് ചില സിനിമകളിൽ നല്ല വേഷങ്ങൾ അവതരിപ്പിച്ച പൂർണിമ നടൻ ഇന്ദ്രജിത്തുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ അധികം അഭിനയിച്ചിട്ടില്ലായിരുന്നു. 2019-ൽ ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് എന്ന സിനിമയിലൂടെ വീണ്ടും തിരിച്ചുവരവ് നടത്തി. രണ്ട് പെൺകുട്ടികളാണ് ഇന്ദ്രജിത്തിനും പൂർണിമയ്ക്കുമുള്ളത്. മൂത്തമകൾ ഇതിനോടകം സിനിമയിൽ പിന്നണി ഗായികയായി അരങ്ങേറി.

ഇളയമകളും മലയാളികൾക്ക് സോഷ്യൽ മീഡിയയിലൂടെ സുപരിചിതയാണ്. മൂത്തമകൾ പ്രാർത്ഥനയ്ക്ക് 17 വയസ്സ് കഴിഞ്ഞു. 17 വയസ്സുള്ള ഒരു പെൺകുട്ടിയുടെ അമ്മയാണെന്ന് പൂർണിമയെ കണ്ടാൽ പക്ഷേ പറയുകയില്ല. അതിന് അടിവരയിടുന്നത് പോലെയാണ് പൂർണിമയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ. ഒരു ഡയമണ്ട് കമ്പനിയുടെ പരസ്യത്തിന് വേണ്ടി എടുത്ത ചിത്രങ്ങളിലാണ് പൂർണിമ കിടിലം ലുക്കിൽ എത്തിയിരിക്കുന്നത്.

ഇപ്പോൾ കണ്ടാൽ 25 വയസ്സ് മാത്രമേ പറയുകയുള്ളുവെന്ന് ചില കമന്റുകളും വന്നിട്ടുണ്ട്. സ്വ ഡയമണ്ട് കമ്പനിയുടെ പരസ്യത്തിന്റെ ഭാഗമായി എടുത്ത ഫോട്ടോഷൂട്ടുകളാണ് ഇവ. അരുൺ മാത്യുവാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. വെള്ള ടി-ഷർട്ടും നീല ജീൻസും ഡയമണ്ട് ആഭരണങ്ങളുമാണ് പൂർണിമ ഇട്ടിരിക്കുന്നത്. ലിജി പ്രേമനാണ് കോസ്റ്റിയൂം ചെയ്തിരിക്കുന്നത്. നിവിൻ പൊളി നായകനാകുന്ന തുറമുഖമാണ് പൂർണിമയുടെ അടുത്ത ചിത്രം.

View this post on Instagram

A post shared by SWA Diamonds (@swadiamonds)

CATEGORIES
TAGS
NEWER POST‘അന്ന് മഞ്ജു വാര്യരെ കാണാൻ പൊട്ടിക്കരഞ്ഞു, ഇന്ന് താരത്തിനൊപ്പം സിനിമയിൽ..’ – വൈറൽ പോസ്റ്റ്!!