‘വിവാഹ ചടങ്ങളിൽ ചുവപ്പ് സാരിയിൽ തിളങ്ങി നടി പൂർണിമ, അഴകിയെന്ന് മലയാളികൾ..’ – ഫോട്ടോസ് വൈറൽ

ഒരുപാട് സിനിമകളിൽ നായികയായി അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു നടിയാണ് പൂർണിമ ഇന്ദ്രജിത്ത്. 2000-2001 കാലഘട്ടങ്ങളിലാണ് പൂർണിമ മലയാള സിനിമയിൽ സജീവമായി നിന്നത്. ആ സമയത്ത് തന്നെ മലയാള സിനിമയിലെ ഒരു താരകുടുംബത്തിലേക്ക് മരുമകളായി പൂർണിമ ചെന്നുകയറുകയും പിന്നീട് അഭിനയത്തിൽ നിന്ന് താത്കാലികമായി വിട്ടുനിൽക്കുകയും ചെയ്തു.

സുകുമാരന്റെ മകനും സിനിമ താരവുമായ ഇന്ദ്രജിത്തുമായി പ്രണയിച്ച് വിവാഹിതരായ പൂർണിമ വിവാഹ ശേഷം സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തു. പിന്നീട് പൂർണിമയെ മലയാളികൾ കാണുന്നത് ടെലിവിഷൻ അവതാരകയായും ഒരു ഫാഷൻ ഡിസൈനറായിട്ടുമാണ്. പ്രാണാ എന്ന പേരിൽ ഒരു ഫാഷൻ ഡിസൈൻ സ്ഥാപനവും പൂർണിമ ആരംഭിച്ചു. രണ്ട് പെൺകുട്ടികളാണ് പൂർണിമ-ഇന്ദ്രജിത്ത് ദമ്പതികൾക്കുളളത്.

സമൂഹ മാധ്യമങ്ങളിൽ സജീവമായ പൂർണിമ ഒരു വിവാഹ ചടങ്ങളിൽ പങ്കെടുത്തപ്പോഴുള്ള ഫോട്ടോസാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. പൂർണിമ തന്നെ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയിലൂടെ പങ്കുവെക്കുകയായിരുന്നു ചിത്രങ്ങൾ. ചുവപ്പ് ഡിസൈനർ സാരി ധരിച്ച് അതിസുന്ദരിയായിട്ടാണ് പൂർണിമ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്. എന്തൊരു അഴക് എന്നാണ് ആരാധകർ ചിത്രങ്ങൾ കണ്ടിട്ട് പറഞ്ഞത്.

ഇപ്പോഴും നായികയാകാനുള്ള ലുക്ക് പൂർണിമയ്ക്കുണ്ടെന്ന് ഈ ചിത്രങ്ങൾ തെളിയിക്കുന്നു. 18 വർഷത്തെ ഇടവേളയ്ക്ക് ശേഷം 2019-ൽ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ പൂർണിമ, ഈ വർഷം പുറത്തിറങ്ങിയ തുറമുഖം എന്ന സിനിമയിലും വളരെ പ്രധാനപ്പെട്ട ഒരു വേഷം ചെയ്തിരുന്നു. ഇപ്പോൾ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന എന്റെ അമ്മ സൂപ്പറാ എന്ന പ്രോഗ്രാമിൽ വിധികർത്താവാണ് പൂർണിമ.