‘ഉത്രാടദിനത്തിൽ കുഞ്ഞ് അതിഥി എത്തി! പേളി മാണിയുടെ വീട്ടിലെ പുതിയ വിശേഷം..’ – ആശംസകളുമായി മലയാളികൾ

ടെലിവിഷൻ അവതാരകയായി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി കൂടിയായ പേളി മാണി. ഡി ഫോർ ഡാൻസിലൂടെ സുപരിചിതയും പ്രിയങ്കരിയുമായ താരമായി മാറിയ പേളി പിന്നീട് ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തുകയും രണ്ടാം സ്ഥാനം നേടുകയും ചെയ്തു. അതിൽ തന്നെ മത്സരാർത്ഥിയായി വന്ന സീരിയൽ നടനായ ശ്രീനിഷ് അരവിന്ദുമായി ഷോയിൽ വച്ച് പ്രണയത്തിലായി വിവാഹിതയായി.

ഒരു പെൺകുഞ്ഞും താരദമ്പതികൾക്ക് ഉണ്ട്. നില എന്നാണ് മകളുടെ പേര്. പേളിയുടെ വിശേഷങ്ങൾ അറിയാൻ ഏറെ താല്പര്യം കാണിക്കുന്ന ആളുകളുണ്ട്. ഗർഭിണിയായിരിക്കുമ്പോൾ മുതലുള്ള കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വാർത്തയായി സജീവമായി നിന്നിരുന്നു. ഇപ്പോൾ പേളി വീണ്ടും ഗർഭിണിയാണ്. അമ്മയാകാൻ ഒരുങ്ങുന്നതിന്റെ സന്തോഷത്തിലുള്ള പേളിയുടെ ജീവിതത്തിലേക്ക് മറ്റൊരു സന്തോഷം വന്നിരിക്കുകയാണ്.

പേളിയെ പോലെ തന്നെ അനിയത്തി റേച്ചലും രണ്ടാമത് അമ്മയാകാൻ തയാറെടുക്കുകയായിരുന്നു. ഇപ്പോഴിതാ കുടുംബത്തിലേക്ക് പുതിയ അതിഥി ഈ ഉത്രാടദിനത്തിൽ വന്നെത്തിയതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് പേളി. പേളിയുടെ അനിയത്തി റേച്ചൽ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയ കാര്യമാണ് താരം പങ്കുവച്ചത്. കായ് റൂബെൻ ബിജി എന്നാണ് കുഞ്ഞിന് നൽകിയ പേര്. റേച്ചൽ ഈ കാര്യം പങ്കുവച്ച പോസ്റ്റ് ഇൻസ്റ്റയിൽ സ്റ്റോറിയാക്കി കൊണ്ടാണ് പേളി ഇത് എല്ലാവരെയും അറിയിച്ചത്.

“ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പുതിയ അധ്യായം അവതരിപ്പിക്കുന്നു, “കൈ റൂബെൻ ബിജി” ഞങ്ങളുടെ കുഞ്ഞ്. അവൻ എടുക്കുന്ന ഓരോ ചെറിയ ശ്വാസത്തിലും, നമ്മുടെ ഹൃദയം ഒരു വലിയ സ്നേഹത്താൽ വീർപ്പുമുട്ടുന്നു, അത് ആകാശം പോലെ അതിരുകളില്ലാത്തതാണ്. സന്തോഷത്തിന്റെയും അത്ഭുതത്തിന്റെയും വിലയേറിയ സമ്മാനം..”, റേച്ചൽ കുഞ്ഞിന് പിടിച്ചിരിക്കുന്ന ഫോട്ടോ പങ്കുവച്ചുകൊണ്ട് കുറിച്ചു. നിരവധി പേരാണ് ആശംസകൾ നേർന്ന് കമന്റ് ഇട്ടിട്ടിരിക്കുന്നത്.