‘മക്കൾക്കും മരുമകൾക്കും ഒപ്പം ഓണം ആഘോഷിച്ച് നടി ലിസി, ഏറ്റെടുത്ത് സോഷ്യൽ മീഡിയ..’ – ഫോട്ടോസ് വൈറൽ

എൺപതുകളിൽ മലയാള സിനിമയിൽ നായികയായി നിരവധി സൂപ്പർഹിറ്റുകളിൽ അഭിനയിച്ച ഒരാളാണ് നടി ലിസി. പിന്നീട് സംവിധായകനായ പ്രിയദർശനുമായി വിവാഹിതയായ ശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. 26 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2016-ൽ ഇരുവരും നിയമപരമായി വേർപിരിഞ്ഞു. മൂത്തമകൾ കല്യാണി ഇപ്പോൾ സിനിമ രംഗത്ത് തന്നെ നായികയായി തിളങ്ങി നിൽക്കുകയാണ്.

തെന്നിന്ത്യയിൽ ഒട്ടാകെ സജീവമായി കല്യാണി അഭിനയിക്കുന്നുണ്ട്. ഇളയമകൻ സിദ്ധാർത്ഥ് സിനിമയിൽ വി.എഫ്.എക്സ് സൂപ്പർവൈസറായി ജോലി ചെയ്യുകയാണ്. ഈ വർഷം ആദ്യമായിരുന്നു സിദ്ധാർത്ഥിന്റെ വിവാഹം നടന്നത്. അമേരിക്കക്കാരിയായ മെർലിനുമായിട്ടാണ് സിദ്ധാർത്ഥിന്റെ വിവാഹം നടന്നത്. ഇരുവരും ഒരേ മേഖലയിൽ തന്നെ ജോലി ചെയ്തുവരുന്നവരാണ്. കല്യാണി പക്ഷേ ഇപ്പോൾ സിനിമ തുടരുകയാണ്.

ലിസിയും പ്രിയദർശനും പിരിഞ്ഞെങ്കിലും വിവാഹത്തിന് രണ്ടുപേരും മക്കൾക്ക് ഒപ്പമുണ്ടായിരുന്നു. ഇപ്പോഴിതാ തന്റെ മക്കൾക്കും മരുമകൾക്കും ഒപ്പം ഓണം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ ഒരു വീഡിയോയായി ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ലിസി. പൂക്കളമിട്ടും ഓണ സദ്യ കഴിച്ചും കുടുംബത്തിനൊപ്പം ഓണം ഈ തവണ ആഘോഷപൂർവം കൊണ്ടാടിയിരിക്കുകയാണ് ലിസി.

മകൾക്ക് ഓണസദ്യ വാരി കൊടുക്കുന്നതുമെല്ലാം നല്ല നിമിഷങ്ങളായി ലിസി പങ്കുവച്ചിരിക്കുകയാണ്. നിരവധി ആരാധകരാണ് താരകുടുംബത്തിന് ഓണം ആശംസിച്ച് കമന്റുകൾ ഇട്ടിരിക്കുന്നത്. തെലുങ്കിൽ 2018-ൽ ലിസി ഒരു സിനിമയിൽ അഭിനയിച്ചിരുന്നു. അതായിരുന്നു അവസാനം ഇറങ്ങിയ ചിത്രം. മലയാളത്തിലേക്ക് ഇനി ലിസി മടങ്ങിയെത്തുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ശേഷം മൈക്കിൽ ഫാത്തിമയാണ് കല്യാണി ഇനി ഇറങ്ങുള്ള സിനിമ.