‘ഞങ്ങളുടെ പതിമൂന്നാം വിവാഹ വാർഷികം! ഭാര്യയ്ക്ക് ആശംസ നേർന്ന് ശിവകാർത്തികേയൻ..’ – ഏറ്റെടുത്ത് ആരാധകർ

തമിഴിൽ ടെലിവിഷൻ കോമഡി പ്രോഗ്രാമുകളിൽ മത്സരാർത്ഥിയായി പങ്കെടുത്ത് അതിൽ വിജയിയായി പിന്നീട് സ്റ്റാൻഡ് കോമഡിയനായും അവതാരകനായുമൊക്കെ ടെലിവിഷൻ രംഗത്ത് സജീവമാവുകയും ശേഷം സിനിമയിലേക്ക് എത്തുകയും ചെയ്ത ഒരാളാണ് തമിഴ് നടൻ ശിവകാർത്തികേയൻ. മറീന എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലേക്കും ശിവകാർത്തികേയൻ എത്തി. ധനുഷിന്റെ സുഹൃത്തായി 3 എന്ന സിനിമയിലും അഭിനയിച്ചു.

പതിയെപതിയെ ശിവകാർത്തികേയൻ സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തു. ഇന്ന് തമിഴിൽ ഏറെ തിരക്കുള്ള നായകന്മാരിൽ ഒരാളാണ് ശിവകാർത്തികേയൻ. കാക്കി സട്ടൈ, രജനിമുരുകൻ, റെമോ, നമ്മ വീട്ടു പിള്ളൈ തുടങ്ങിയ സിനിമകളിലൂടെ ശിവകാർത്തികേയൻ തമിഴ് സിനിമയിൽ സ്ഥാനം ഉറപ്പിച്ചു. ഡോക്ടർ എന്ന സിനിമയിലൂടെ ആദ്യമായി 100 കോടി ക്ലബിൽ ശിവകാർത്തികേയൻ നേടിയിരുന്നു.

സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് തന്നെ വിവാഹിതനായ ഒരാളാണ് ശിവകാർത്തികേയൻ. 2010-ലായിരുന്നു അദ്ദേഹം വിവാഹം നടന്നത്. ഏറെ വർഷത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. രണ്ട് കുട്ടികളും ദമ്പതികൾക്കുണ്ട്. ആരതി എന്നാണ് ഭാര്യയുടെ പേര്. ഇപ്പോഴിതാ ശിവകാർത്തികേയനും ഭാര്യയും തങ്ങളുടെ പതിമൂന്നാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്.

2010 ഓഗസ്റ്റ് 27-നായിരുന്നു ഇരുവരുടെയും വിഹാഹം നടന്നത്. പതിമൂന്ന് വർഷങ്ങൾക്ക് ഇപ്പുറവും സൂപ്പർ ജോഡികളായി ഇരുവരും മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്. ഭാര്യയ്ക്ക് വിവാഹ വാർഷിക ആശംസകൾ നേർന്ന് ഒരു പോസ്റ്റും ശിവകാർത്തികേയൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. തമിഴിൽ സിനിമ താരങ്ങളും ആരാധകരുമൊക്കെ അതിന് താഴെ ദമ്പതികൾക്ക് ആശംസ അറിയിച്ചുകൊണ്ട് കമന്റും ഇട്ടിട്ടുണ്ട്.