‘ഓണത്തെ വരവേറ്റ് കുട്ടി നായിക അനിഖ സുരേന്ദ്രൻ, ലെഹങ്കയിൽ ക്യൂട്ട് ലുക്കിൽ താരം..’ – ഫോട്ടോസ് വൈറൽ

ജയറാം, മംത മോഹൻദാസ് എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച കഥ തുടരുന്നു എന്ന സിനിമയിൽ മംതയുടെ മകളായി അഭിനയിച്ച് ബാലതാരമായി തിളങ്ങിയ ഒരാളാണ് അനിഖ സുരേന്ദ്രൻ. ബാലതാരത്തിൽ നിന്ന് തുടങ്ങിയ അനിഖ ഇന്ന് ഒരു നായികയായി മാറിയിരിക്കുകയാണ്. ഈ 12 വർഷത്തിനുള്ളിലെ അനിഖയുടെ രൂപമാറ്റവും ശരീരമാറ്റവുമെല്ലാം എല്ലാം മലയാളികളും കണ്ടവന്നവരാണ്. അതുകൊണ്ട് തന്നെ നായികയായി അഭിനയിച്ചപ്പോൾ പെട്ടന്ന് എല്ലാവരും ഒന്ന് ഞെട്ടിയിരുന്നു.

പക്ഷേ നായികയായുള്ള അരങ്ങേറ്റം ഒട്ടും അനിഖ മോശമാക്കിയില്ല. പതിനെട്ടുകാരിയായ അനിഖ, തെലുങ്കിലാണ് ആദ്യമായി നായികയായി അഭിനയിച്ചത്. ബുട്ട ബൊമ്മ എന്ന സിനിമയിലാണ് അനിഖ ആദ്യമായി നായികയാവുന്നത്. മലയാളത്തിൽ ഓ മൈ ഡാർലിംഗ് എന്ന സിനിമയിലും അനിഖ നായികയായി അഭിനയിച്ചു കഴിഞ്ഞു. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുള്ള ഒരാളാണ് അനിഖ.

അതുകൊണ്ട് തന്നെ നായികയായി കഴിഞ്ഞപ്പോൾ പ്രതീക്ഷകൾ ഏറെയാണ്. ദുൽഖർ നായകനായ കിംഗ് ഓഫ് കൊത്തയിൽ അദ്ദേഹത്തിന്റെ അനിയത്തിയായി അനിഖ അഭിനയിച്ചിരുന്നു. സിനിമ ഈ കഴിഞ്ഞ ദിവസം ഓണം റിലീസായിട്ട് എത്തിയത്. സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഓണം പ്രമാണിച്ച് ഉത്രാടനാളിൽ അനിഖ ആരാധകരുമായി പങ്കുവച്ച ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.

ലെഹങ്കയിൽ നാടൻ ലുക്കിൽ തന്നെയാണ് അനിഖ തിളങ്ങിയത്. ചെറുപ്പത്തിന്റെ ക്യൂട്ട് നെസും ചിത്രങ്ങളിൽ കാണാൻ കഴിയും. അമൃത ലക്ഷ്മിയുടെ സ്റ്റൈലിങ്ങിൽ യാമി എടുത്ത ചിത്രങ്ങളാണ് അനിഖ പങ്കുവെച്ചിരിക്കുന്നത്. ശ്രീഗേഷ് വാസനാണ് മേക്കപ്പ് ചെയ്തത്. പദ്മനിധി ദി ബ്ലൗസ് ബൗട്ടിക്കിന്റെ ഔട്ട് ഫിറ്റാണ് അനിഖ ധരിച്ചിരിക്കുന്നത്. ആരാധകരുടെ ഓണാശംസകൾ ഒരുപാട് ലഭിക്കുകയും ചെയ്തു.