‘അഭിമാനത്തോടെ പറയുന്നു, ഇന്ന് ഞാൻ ഒരു പെൺകുഞ്ഞിന്റെ കൂടി അമ്മയാണ്..’ – പൊന്നോമനയുടെ ചിത്രം പങ്കുവച്ച് പേളി

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള അവതാരകയായ പേളി മാണിയ്ക്കും സീരിയൽ നടനായ ശ്രീനിഷ് അരവിന്ദിനും ഈ കഴിഞ്ഞ ദിവസമാണ് പെൺകുഞ്ഞ് ജനിച്ചത്. രണ്ടാമത്തെ കുട്ടിയെ വരവേറ്റതിന്റെ സന്തോഷം ശ്രീനിഷാണ് ആദ്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഇപ്പോഴിതാ രണ്ടാമത്തെ കൺമണിയുടെ ചിത്രം പേളി പങ്കുവച്ച് ആരാധകർക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ്.

“നീണ്ട 9 മാസങ്ങൾക്ക് ശേഷം.. അവസാനം ഞങ്ങൾ പരസ്പരം കണ്ടു.. ഞാനവളെ ആദ്യമായി പിടിച്ചിരിക്കുന്നതാണ് ഇത്. അവളുടെ മൃദുവായ ചർമ്മവും അവളുടെ ചെറിയ ഹൃദയമിടിപ്പുകളും എന്റെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളിൽ ഒന്നായി എപ്പോഴും ഓർമ്മിക്കപ്പെടും. സന്തോഷകരമായ കണ്ണുനീർ പൊഴിച്ചു, അഭിമാനത്തോടെ പറയുന്നു, ഇന്ന് ഞാൻ ഒരു പെൺകുഞ്ഞിന്റെ കൂടി അമ്മയാണ്.

നിങ്ങൾ എല്ലാവരും ഞങ്ങൾക്ക് സ്നേഹ പ്രാർത്ഥനകളും ആശംസകളും അയക്കുന്നുണ്ടെന്ന് ശ്രീനി എന്നോട് പറഞ്ഞു. ഞങ്ങളുടെ കൊച്ചുകുടുംബം എത്രമാത്രം സ്നേഹിക്കപ്പെടുന്നു എന്നറിയുന്നതിൽ എന്റെ ഹൃദയം സന്തോഷത്താൽ നിറയുന്നു. എല്ലാവർക്കും നന്ദി. നിങ്ങളെ എല്ലാവരേയും ഞാൻ സ്നേഹിക്കുന്നു. നിങ്ങളുടെ അനുഗ്രഹത്തിൽ ഞങ്ങളുടെ കുഞ്ഞ് സുരക്ഷിതനായിരിക്കുമെന്ന് എനിക്കറിയാം..”, പേളി കുറിച്ചു.

നില എന്നാണ് ആദ്യ മകളുടെ പേര്. കുഞ്ഞനിയത്തിയുടെ വരവിന് ഏറ്റവും കൂടുതൽ കാത്തിരുന്നത് നില തന്നെയായിരുന്നു. അമല പോൾ, പ്രിയാമണി, സാനിയ ഇയ്യപ്പൻ, മഹിമ നമ്പ്യാർ, ഷംന കാസിം, നൈല ഉഷ, അഞ്ജു കുര്യൻ, പ്രാർത്ഥന ഇന്ദ്രജിത്, ഷഫ്ന നിസാം, ആര്യ ബാബു, അപർണ തോമസ്, ശില്പ ബാല, പൂർണിമ ഇന്ദ്രജിത്, ജുവൽ മേരി, പ്രയാഗ മാർട്ടിൻ, കൃഷ്ണപ്രഭ, മഞ്ജു പിള്ള, ഗോവിന്ദ് പദ്മസൂര്യ തുടങ്ങിയ ഒരു നീണ്ട താരനിര തന്നെ കമന്റിലൂടെ ആശംസകൾ നേർന്നിട്ടുണ്ട്.