‘മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് കൈ താങ്ങായി സുരേഷ് ​ഗോപി, 260,000 രൂപ ബാങ്കിന് നൽകും..’ – കൈയടിച്ച് മലയാളികൾ

മകൾ ഭാഗ്യയുടെ കല്യാണ തിരക്കിന് ഇടയിലും അനാഥരായ കുട്ടികൾക്ക് കൈത്താങ്ങായി നടൻ സുരേഷ് ഗോപി. മാതാപിതാക്കൾ മരിച്ച പോയ സൂര്യ, ആര്യ എന്ന കുട്ടികളുടെ തങ്ങളുടെ ബാങ്ക് ലോൺ എങ്ങനെ അടച്ചു തീർക്കുമെന്ന് അങ്കലാപ്പിലായിരുന്നു. കുട്ടികളുടെ അവസ്ഥയെ കുറിച്ചുള്ള വാർത്ത അറിഞ്ഞതോടെ സുരേഷ് ഗോപി ഇവരുടെ ഭാവന വായ്പ ബാധ്യത ഏറ്റെടുക്കാമെന്നും അത് അടയ്ക്കാമെന്നും അറിയിച്ചു.

രണ്ട് ലക്ഷത്തി അറുപതിനായിരം രൂപ ബാങ്കിന് കൈമാറുമെന്നും സുരേഷ് ഗോപി വാർത്ത പുറത്തുവിട്ട മാധ്യമത്തോട് പറയുകയും ചെയ്തു. ഒരിക്കൽ കൂടി സുരേഷ് ഗോപിയുടെ നല്ല മനസ്സ് മലയാളികൾ അറിഞ്ഞതോടെ അദ്ദേഹത്തെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്. പാലക്കാട് ഭൂപണയ ബാങ്കിൽ നിന്ന് നോട്ടീസ് വന്നതോടെ വീട് വിട്ടു ഇറങ്ങേണ്ടി വരുമോ എന്ന് ആശങ്കയിൽ ആയിരുന്നു കുട്ടികൾ.

2018-ലാണ് കൂലിപ്പണിക്കാരനായ കൃഷ്ണൻകുട്ടി രണ്ട് ലക്ഷം രൂപ വീട് വെക്കാൻ വേണ്ടി ലോൺ എടുത്തത്. വീട് പണി തീരും മുന്നേ കൃഷ്ണൻകുട്ടി അർബുദബാധയെ തുടർന്ന് മരിച്ചു. പിന്നീട് ഹോട്ടൽ ജോലിക്ക് പോയി വീട് നോക്കിയാ അമ്മയും മൂന്ന് വർഷം മുമ്പ് മരിച്ചതോടെ സൂര്യ കൃഷ്ണയും ആര്യ കൃഷ്ണയും അനാഥരായി. വീടിന്റെ ലോൺ കുട്ടികളുടെ തലയിലുമായി. അടുത്ത ബന്ധുക്കൾ ഒന്നും കുട്ടികളെ ഏറ്റെടുത്തതുമില്ല.

കൂലിപ്പണിക്കാരായ അയൽക്കാരുടെ സംരക്ഷണയിലാണ് ഇരുവരും കഴിഞ്ഞുവന്നത്. കുട്ടികൾ പഠിക്കുന്ന സ്കൂളിന്റെ സഹായത്തോടെയാണ് പാതിവഴിയിൽ നിന്ന വീടിന്റെ പണി പൂർത്തിയാക്കിയത്. നന്നായി പഠിച്ചു ജോലി വാങ്ങണമെന്ന് ആഗ്രഹവുമായി ഇരിക്കുമ്പോഴാണ് ബാങ്കിൽ നിന്ന് നോട്ടീസ് വന്നത്. ഇപ്പോൾ ഇവർക്ക് സുരേഷ് ഗോപി സഹായവുമായി എത്തിയതോടെ കുട്ടികളും ഏറെ സന്തോഷത്തിലാണ്.