‘ബട്ടക്സിൽ പാഡ് വച്ചിട്ട് സ്വാസിക അടിച്ചോളാൻ പറഞ്ഞു, ആത്മവിശ്വാസം നൽകിയത് അവൾ..’ – അലൻസിയർ

സ്വാസിക പ്രധാന വേഷത്തിൽ അഭിനയിച്ച് തിയേറ്ററിൽ ഹിറ്റായ ഒരു ചിത്രമായിരുന്നു ചതുരം. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ആ സിനിമയിൽ പ്രധാനപ്പെട്ട വേഷം ചെയ്ത മറ്റൊരാൾ അലൻസിയർ ആയിരുന്നു. ചിത്രത്തിൽ സ്വാസികയ്ക്ക് ഒപ്പം ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചപ്പോഴുള്ള അനുഭവം അലെൻസിയർ ഇപ്പോൾ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരിക്കുകയാണ്. “സ്വാസിക എനിക്ക് വളരെ ബഹുമാനം തോന്നിയ ഒരു അഭിനയത്രിയാണ് സ്വാസിക.

ഞാൻ ആദ്യമായിട്ടാണ് സ്വാസികയായി ചതുരം എന്ന സിനിമയിൽ അഭിനയിക്കുന്നത്. ഞാൻ അവരുടെ സിനിമകളോ സീരിയലുകളോ അതിന് മുമ്പ് കണ്ടിട്ടില്ല. പക്ഷേ അവര് കാണിച്ച ഒരു തന്റേടമുണ്ട്. ഒരു പ്രൊഫഷണലിസം. ഒരു തൊഴിലിൽ എന്ത് സമർപ്പണമാണ് കാണിക്കേണ്ടത് എന്ന് പുള്ളിക്കാരി എനിക്ക് കാണിച്ചു തരികയാണ് ചെയ്തത്. ഞങ്ങൾ ആദ്യമായിട്ട് എടുക്കുന്ന ഒരു സീൻ വളരെ ഇന്റിമേറ്റ് ആയിട്ടുള്ള രംഗമാണ്.

തട്ടിൻപുറത്ത് ഉള്ള ഒരു സീനാണ് ആദ്യം എടുത്തത്. സീൻ വായിച്ചിട്ട് ഞാൻ സിദ്ധാർത്ഥിനോട് ചോദിച്ചു, ഇത് തന്നെ ആദ്യം എടുക്കണോ എന്ന്.. അപ്പോഴാണ് സ്വാസികയുടെ എൻട്രി. എന്താ സംസാരമെന്ന് ഞങ്ങളോട് ചോദിച്ചു. ഞാൻ പറഞ്ഞു, സ്ക്രിപ്റ്റ് വായിച്ചുനോക്കൂ. അപ്പോൾ എന്താണ് ഇതിൽ പ്രശ്നമെന്ന് അവൾ എന്നോട് തിരിച്ചു ചോദിച്ചു. നമ്മുക്ക് തുടങ്ങാം ചേട്ടാ എന്ന് പറഞ്ഞു. അവൾ തന്നൊരു കോൺഫിഡൻസുണ്ട്. ഞാൻ ഒട്ടും കംഫോർട്ട് അല്ലായിരുന്നു.

അങ്ങനെയാണ് ആ സീൻ ഷൂട്ട് ചെയ്യുന്നത്. അവൾ എന്നോട് പറഞ്ഞു, തല്ലിക്കോ ചേട്ടാ.. ഞാൻ അവളുടെ ബട്ടക്സിൽ അടിക്കണം, അവൾ എന്നോട് പറഞ്ഞു ഞാൻ പാഡ് വച്ചിട്ടുണ്ടെന്ന്.. ആ പാഡിന്റെ അകാലത്തിൽ നിന്നാണ് ഒരു നടിമാരും വർക്ക് ചെയ്യുന്നത്. നിങ്ങൾക്ക് അത് രസിപ്പിക്കുകയും സുഖിപ്പിക്കുകയും ഒക്കെ ചെയ്യും. ഞങ്ങൾക്ക് അതിൽ ഒരു സുഖവും തോന്നാറില്ല. അതിൽ അഭിനയിച്ചതിൽ എന്റെ കുടുംബത്തിന് ഒരു കുഴപ്പവുമില്ല. എന്റെ ഭാര്യയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം ചതുരമാണ്..”, അലൻസിയർ പറഞ്ഞു.