December 10, 2023

‘ഭീംല നായകിന് കിട്ടിയ എട്ടിന്റെ പണി!! പവൻ കല്യാണിനെ വലിച്ച് തള്ളിയിട്ട് ആരാധകൻ..’ – വീഡിയോ വൈറൽ

തെലുങ്ക് സൂപ്പർസ്റ്റാർ പവൻ കല്യാൺ നായകനായി അഭിനയിക്കുന്ന ഭീംല നായകിന്റെ ട്രെയിലർ ഈ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. മികച്ച പ്രതികരണമാണ് തെലുങ്ക് പ്രേക്ഷകരിൽ നിന്ന് ട്രെയിലറിന് ലഭിച്ചിരിക്കുന്നത്. മലയാളത്തിൽ സൂപ്പർഹിറ്റായി മാറിയ ‘അയ്യപ്പനും കോശിയും’ എന്ന സച്ചി സംവിധാനം ചെയ്ത ചിത്രത്തിന്റെ റീമേക്ക് ആണ് ഭീംല നായക്.

മലയാളത്തിൽ പൃഥ്വിരാജുവും ബിജു മേനോനും ചെയ്ത റോൾ തെലുങ്കിൽ അവതരിപ്പിക്കുന്നത് പവൻ കല്യാണും റാണ ദഗുബാട്ടിയും ആണ്. പവൻ കല്യാണിന് വേണ്ടി മലയാള ചിത്രത്തിൽ നിന്നും ഒരുപാട് മാറ്റങ്ങൾ വരുത്തിയാണ് തെലുങ്ക് ചെയ്തിരിക്കുന്നത്. ട്രെയിലർ ഇറങ്ങിയതിന് പിന്നാലെ പവൻ കല്യാണിന്റെ മറ്റൊരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

ഞായറാഴ്ച പവൻ കല്യാൺ തന്റെ ജനസേന പാർട്ടിയെ പ്രതിനിധീകരിച്ച് നരസാപുരം എന്ന സ്ഥലത്ത് പോയിരുന്നു. നരസാപുരത്ത് ഒരു പൊതുപരിപാടിയിൽ പങ്കെടുത്തുകൊണ്ട് ഇരിക്കുമ്പോൾ, കാറിന് മുകളിൽ നിന്ന് ആളുകളെ കൈവീശി കാണിക്കുന്ന സമയത്ത്, താരത്തിന്റെ ഒരു ആരാധകൻ ആലിംഗനം ചെയ്യാൻ ശ്രമിച്ചപ്പോൾ താരം കാറിന് മുകളിൽ നിന്ന് തെന്നി അതിന് മുകളിൽ തന്നെ വീണു.

ഇതിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. ആദ്യം കാറിന്റെ സൺറൂഫ് ഗ്ലാസ് തുറന്ന് കൈകൂപ്പി നിന്ന പവൻ പിന്നീട് അവിടെ നിന്ന് മുകളിലേക്ക് കയറി, അവിടെ നിന്ന് കൈവീശി കാണിക്കുന്ന സമയത്താണ് പിന്നിൽ നിന്ന് ഒരു ആരാധകൻ കാറിന് മുകളിൽ ചാടി കയറുകയും പവൻ കല്യാൺ ബാലൻസ് തെറ്റി കാറിന് മുകളിൽ തന്ന വീഴുകയും ചെയ്തത്. വീണെങ്കിലും ഉടൻ തന്നെ തിരകെ എഴുനേറ്റ് നിൽക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.