‘ആനന്ദത്തിലെ നായികയെ മറന്നോ!! ഗ്ലാമറസ് ലുക്കിൽ സിദ്ധിയുടെ ഫോട്ടോഷൂട്ട്..’ – വീഡിയോ വൈറൽ

‘ആനന്ദത്തിലെ നായികയെ മറന്നോ!! ഗ്ലാമറസ് ലുക്കിൽ സിദ്ധിയുടെ ഫോട്ടോഷൂട്ട്..’ – വീഡിയോ വൈറൽ

അഭിനയിക്കുന്ന ആദ്യ സിനിമയിലെ പ്രകടനം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയെടുക്കുന്ന ഒരുപാട് താരങ്ങൾ മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട്. ചിലർ ആദ്യ സിനിമയിലെ പ്രകടനത്തിന്റെ പേരിൽ തന്നെയായിരിക്കും പിന്നീട് അങ്ങോട്ട് അറിയപ്പെടുന്നത് തന്നെ. അത്തരത്തിൽ ആനന്ദം എന്ന സിനിമയിൽ നായികയായി അഭിനയിച്ച് ആരാധകരെ നേടിയ ഒരാളാണ് നടി സിദ്ധി മഹാജൻകട്ടി.

ഗണേഷ് രാജ് സംവിധാനം ചെയ്ത ഒരു കോളേജ് ട്രിപ്പിന്റെ കഥ പറയുന്ന ചിത്രത്തിൽ ഒട്ടേറെ പുതുമുഖ താരങ്ങളാണ് അഭിനയിച്ചത്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പലരുടെയും ആദ്യ സിനിമയായിരുന്നു ആനന്ദം. നായികയായി അഭിനയിച്ച സിദ്ധിയുടെയും ആദ്യ സിനിമയായിരുന്നു. ദിയ എന്ന ക്യൂട്ട് നായികയെ വളരെ മനോഹരമായിട്ട് തന്നെയാണ് സിദ്ധി അവതരിപ്പിച്ചത്.

സിനിമ ഇറങ്ങി വലിയ വിജയമാണ് നേടിയത്. സിദ്ധിക്ക് ഒരുപാട് ആരാധകരെയും ചിത്രത്തിലൂടെ ലഭിച്ചു. പലരും സിദ്ധിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഫോളോ ചെയ്യാനും തുടങ്ങി. ഇൻസ്റ്റാഗ്രാമിൽ സജീവമായ സിദ്ധി ധാരാളം റീൽസ് വീഡിയോ പങ്കുവെക്കാറുണ്ട്. സിദ്ധിയുടെ പുതിയ അതീവ ഗ്ലാമറസ് ഫോട്ടോഷൂട്ടിന്റെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുന്നത്.

‘അടമ്പള്ളിൽ’ എന്ന അറിയപ്പെടുന്ന പയസ് ജോൺ എന്ന ഫോട്ടോഗ്രാഫറാണ് ഇതിന്റെ വീഡിയോ പുറത്തുവിട്ടത്. തന്റെ ‘ലീഹ്’ എന്ന ഫോട്ടോ സീരിസിന്റെ ഭാഗമായിട്ട് പയസ് എടുത്ത ഈ വീഡിയോ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഹോട്ട് ലുക്കിൽ ശരിക്കും പൊളി പോസുകൾ നൽകിയാണ് സിദ്ധി ചെയ്തിരിക്കുന്നത്. ഇത്രയും പ്രതീക്ഷിച്ചില്ലെന്ന് ആരാധകരുടെ അഭിപ്രായം.

CATEGORIES
TAGS