‘പൊളി ഫ്രീക്ക് ലുക്കിൽ അനാർക്കലി മരിക്കാർ, പാവങ്ങളുടെ മിയ ഖലീഫയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ഗണേഷ് രാജ് എന്ന സംവിധായകന്റെ ആദ്യത്തെ സംവിധാന ചിത്രമായ ‘ആനന്ദത്തിലൂടെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് നടി അനാർക്കലി മരിക്കാർ. സിനിമയിൽ അധികം ഡയലോഗുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെങ്കിൽ കൂടിയും ഒരുപക്ഷേ നായികമാരെക്കാൾ ആളുകൾ ശ്രദ്ധിച്ചത് ഈ മിണ്ടാപൂച്ചയെ തന്നെയായിരുന്നു. ഒരുപാട് ആരാധകരെയും അനാർക്കലിക്ക് ലഭിക്കുകയും ചെയ്തു.

അതിന് ശേഷം അനാർക്കലി നായികയായി അഭിനയിച്ചു. ആസിഫ് അലിയുടെ നായികയായി ആദ്യം അഭിനയിച്ച ചിത്രം പക്ഷേ വലിയ വിജയം നേടിയിരുന്നില്ല. പിന്നീട് പാർവതി തിരുവോത്ത് നായികയായ ഉയരെയിൽ അനാർക്കലി ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച് കൈയടി നേടുകയും ചെയ്തിരുന്നു. വിജയ് സേതുപതി ആദ്യമായി മലയാളത്തിൽ അഭിനയിച്ച മാർക്കോണി മത്തായിയെന്ന് സിനിമയിലും അനാർക്കലി ചെറിയ ഒരു റോളിൽ അഭിനയിച്ചിരുന്നു.

സിനിമയ്ക്ക് പുറത്ത് ഒരു അഭിനയത്രി എന്നത് പോലെ തന്നെ ഒരു ഗായികയായും അനാർക്കലി പ്രേക്ഷകരുടെ പ്രിയങ്കരിയാവാൻ കാരണമായിട്ടുണ്ട്. അനാർക്കലി പാടുന്ന വീഡിയോസ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇടയ്ക്ക് അനാർക്കലിയ്ക്ക് മിയ ഖലീഫയുടെ മുഖസാദൃശ്യമുണ്ടെന്ന് പലരും പറയുകയും അഭിമുഖങ്ങളിൽ ഈ കാര്യം താരം പറയുകയും ചെയ്തിട്ടുണ്ട്.

ചില ഫോട്ടോസിൽ ഈ കാര്യം ആരാധകർ കമന്റുകളായും ഇട്ടിട്ടുണ്ട്. ഇപ്പോഴിതാ അനാർക്കലിയുടെ പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ടിന് താഴെയും പാവങ്ങളുടെ മിയ ഖലീഫ എന്ന കമന്റുകൾ വന്നിട്ടുണ്ട്. വിവേക് സുബ്രമണ്യം എന്ന ഫോട്ടോഗ്രാഫർ എടുത്ത ചിത്രങ്ങളിലാണ് ഈ കമന്റ് വന്നത്. ഈ ഫോട്ടോയ്ക്ക് ഒന്നര ലക്ഷത്തിന് അടുത്ത് ലൈക്കുകളാണ് ലഭിച്ചിട്ടുള്ളത്.