‘കാളിദാസിന്റെയല്ല, ചക്കിയുടെ കല്യാണമാണ് ആദ്യം നടക്കുക..’ – മക്കളുടെ വിവാഹത്തെ കുറിച്ച് പാർവതി ജയറാം

മലയാള സിനിമ താരകുടുംബങ്ങളിൽ മലയാളികൾ ഏറെ ഉറ്റുനോക്കുന്ന ഒരു കുടുംബമാണ് നടൻ ജയറാമിന്റേത്. നടി പാർവതിയുമായി പ്രണയിച്ച് വിവാഹം ചെയ്തപ്പോൾ മുതലുള്ള വിശേഷങ്ങൾ മലയാളികൾക്ക് അറിയുന്ന കാര്യമാണ്. മൂത്തമകൻ കാളിദാസ് ബാലതാരത്തിൽ നിന്ന് നായകനടനിലേക്ക് മാറി കഴിഞ്ഞതും മലയാളികൾ കണ്ടതാണ്. ഇളയമകൾ മാളവിക മോഡലിംഗ് രംഗത്ത് സജീവമാണ്.

ഈ അടുത്തിടെ ആയിരുന്നു കാളിദാസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. കാമുകിയായ തരിണി കലിംഗരായരുമായിട്ടാണ് കാളിദാസിന്റെ നിശ്ചയം നടന്നത്. വിവാഹം എന്നായിരിക്കുമെന്ന് പുറത്തുവിട്ടിരുന്നില്ല. ഇപ്പോഴിതാ നടി കാർത്തികയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മകന്റെ വിവാഹത്തിന് മുമ്പ് മകളുടെ വിവാഹം ഉണ്ടായിരിക്കുമെന്ന സൂചന തന്നിരിക്കുകയാണ് പാർവതി ജയറാം.

കാളിദാസിന്റെ കല്യാണം എന്നാണെന്നുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയിരുന്നു പാർവതി. “മോന്റെ വിവാഹം ഉടനെയില്ല. മകളുടെ വിവാഹമാണ് ആദ്യം..”, എന്നായിരുന്നു പാർവതിയുടെ പ്രതികരണം. മാളവികയുടെ ഭാവിവരനും കാളിദാസിന്റെ നിശ്ചയത്തിന് പങ്കെടുത്തിരുന്നു. നാല് പേരും ഒരുമിച്ച് നിൽക്കുന്ന ചിത്രം അന്നേ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായി മാറിയിരുന്നു.

എന്തായാലും പാർവതി തന്നെ മകളുടെ വിവാഹം ആയിരിക്കും ആദ്യമെന്ന് പറഞ്ഞതുകൊണ്ട് കുടുംബത്തിൽ ഉടനെ തന്നെ ഒരു വിവാഹനിശ്ചയവും കൂടി കാണുമെന്നാണ് മലയാളികൾ ഉറ്റുനോക്കുന്നത്. മാളവികയും യുവാവയുമായുള്ള ഒരു ഫോട്ടോ നേരത്തെ തന്നെ പങ്കുവച്ചിട്ടുണ്ടായിരുന്നു. ഇതിന് താഴെ അന്ന് കാളിദാസ് അളിയൻ എന്ന കമന്റ് ഇട്ടിരുന്നു. പയ്യന്റെ മുഖം അന്ന് കാണിച്ചിരുന്നില്ല. കാളിദാസിന്റെ നിശ്ചയത്തിന്റെ ഫോട്ടോയിൽ പക്ഷേ ആളെ വെളിപ്പെടുത്തി.