‘യുവനടിമാരെ വെല്ലുന്ന ഗ്ലാമറസ് സ്റ്റൈൽ!! ഫ്രോക്കിൽ ഹോട്ട് ലുക്കിൽ നടി നൈല ഉഷ..’ – ഫോട്ടോസ് വൈറൽ

വിവാഹിതയായ ശേഷം സിനിമയിലേക്ക് എത്തുന്ന നടിമാർ ധാരാളമുണ്ടെങ്കിലും അവരിൽ നായികമാരായി തിളങ്ങുന്നവർ വളരെ വിരളമായിരിക്കും. അത്തരത്തിൽ വിവാഹിതയായ ശേഷം സിനിമയിലേക്ക് വൈകി എത്തിയ താരസുന്ദരിയാണ് നടി നൈല ഉഷ. 2013-ൽ പുറത്തിറങ്ങിയ മമ്മൂട്ടി നായകനായ കുഞ്ഞനന്തന്റെ കടയിൽ അദ്ദേഹത്തിന്റെ ഭാര്യയുടെ റോളിൽ അഭിനയിച്ചാണ് നൈല സിനിമയിലേക്ക് എത്തുന്നത്.

ദുബൈയിൽ റേഡിയോ ജോക്കിയായി ജോലി ചെയ്തുവരുന്ന ഒരാളായിരുന്നു നൈല. ഇപ്പോഴും ആ ജോലി തുടരുന്ന ഒരാളാണ് നൈല. ഹിറ്റ് 96.7-ൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന നൈല ഷൂട്ടിങ്ങുള്ളപ്പോൾ നാട്ടിലേക്ക് എത്തുകയും ചെയ്യുന്നു. പുണ്യാളൻ അഗർബത്തീസിലെ നായികാ റോളാണ് നൈലയ്ക്ക് കൂടുതൽ ശ്രദ്ധനേടി കൊടുത്തത്. ഗ്യാങ്‌സ്റ്റർ, ഫയർമാൻ തുടങ്ങിയ മമ്മൂട്ടി സിനിമകളിലും നൈല നായികയായി.

മോഹൻലാൽ ചിത്രമായ ലൂസിഫറിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷത്തിലും മികച്ച പ്രകടനം കാഴ്ചവച്ച നൈലയുടെ അവസാനമായി പുറത്തിറങ്ങിയ സിനിമ പാപ്പനാണ്. ഇത് കൂടാതെ പ്രിയൻ ഓട്ടത്തിലാണ്, പൊറിഞ്ചു മറിയം ജോസ്, ദിവാൻജിമൂല ഗ്രാൻഡ് പ്രിക്സ് തുടങ്ങിയ സിനിമകളിലും നൈല അഭിനയിച്ചിട്ടുണ്ട്. ദുൽഖർ നായകനാകുന്ന കിംഗ് ഓഫ് കൊത്തയാണ് നൈലയുടെ അടുത്ത റിലീസ് ചിത്രം.

വിവാഹിതയായ നൈലയ്ക്ക് പതിനാല് വയസ്സുള്ള ഒരു മകനുമുണ്ട്. പക്ഷേ അത്രയും വലിയ മകനുള്ള താരമാണെന്ന് നൈലയെ കണ്ടാൽ മനസ്സിലാവില്ല. നൈല കുട്ടിഫ്രോക്ക് ഇട്ടിരിക്കുന്ന പുതിയ ചിത്രങ്ങൾ ഈ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. യുവനടിമാരെ വെല്ലുന്ന സ്റ്റൈൽ ആണെന്നാണല്ലോ ആരാധകർ ചിത്രങ്ങൾ കണ്ടിട്ട് പറയുന്നത്. “എന്റെ ഗേൾ ഫ്രണ്ടസ് നിങ്ങളുടേതിലും നല്ലതാണ്..”, എന്ന ക്യാപ്ഷനോടെയാണ് നൈല ഫോട്ടോസ് പോസ്റ്റ് ചെയ്തത്.