‘മാസ്റ്റർ ബ്ലാസ്റ്ററെ കണ്ടുമുട്ടി നടിപ്പിൻ നായകൻ!! സച്ചിന്റെ ബയോപിക്കിൽ സൂര്യയോ..?’ – ഏറ്റെടുത്ത് ആരാധകർ

തമിഴിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത് കഴിഞ്ഞ താരമാണ് നടൻ സൂര്യ ശിവകുമാർ. നടിപ്പിൻ നായകൻ എന്നറിയപ്പെടുന്ന സൂര്യ സിനിമയിൽ വന്നിട്ട് ഇരുപത്തിയഞ്ച് വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. ഏത് വേഷവും ചെയ്യാനുള്ള കഴിവ് തന്നെയാണ് സൂര്യ തമിഴിലെ മറ്റ് താരങ്ങളിൽ നിന്ന് വ്യത്യസ്തനാകുന്നത്. കഴിഞ്ഞ വർഷമിറങ്ങിയ വിക്രത്തിലെ ക്ലൈമാക്സിൽ മാത്രം വന്ന് കൈയടിയിരുന്നു സൂര്യ.

ഇന്ത്യയുടെ അഭിമാനമായ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിനെ ടെണ്ടുൽക്കറെ നേരിട്ട് കണ്ടതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് സൂര്യ. ചിത്രം ഇതിനോടകം സോഷ്യൽ മീഡിയിൽ തരംഗമായി കഴിഞ്ഞു. “ബഹുമാനവും സ്നേഹവും” എന്ന ക്യാപ്ഷനോടെയാണ് സൂര്യ ഫോട്ടോ പോസ്റ്റ് ചെയ്തത്. സച്ചിനും സൂര്യക്ക് ഒപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ഫോട്ടോ ആരാധകരിൽ ആകാംഷ ഉളവാക്കിയിരിക്കുകയാണ്.

സച്ചിന്റെ ബിയോപിക് അവതരിപ്പിക്കുന്നത് സൂര്യ ആയിരിക്കുമോ എന്ന് ചിലർ ചോദിച്ചുകൊണ്ടാണ് ഫോട്ടോ റീ ഷെയർ ചെയ്യുന്നത്. സച്ചിന്റെ ലുക്കിനോട് ചെറിയ സാദൃശ്യവും സൂര്യക്ക് തോന്നിക്കുന്നുണ്ട്. ജീവിതത്തിൽ വിജയം കൈവരിച്ചിട്ടുള്ള ആളുകളെ സ്‌ക്രീനിൽ പകർന്നാട്ടം നടത്തി സൂര്യ ഇതിന് മുമ്പ് പ്രേക്ഷകരുടെ പ്രീതി നേടിയിട്ടുണ്ട്.

സൂരറൈ പോട്ര്‌, ജയ് ഭീം എന്നീ സിനിമകളിൽ സൂര്യ പ്രേക്ഷകർക്ക് പരിചയമുള്ള ആളുകളെ കഥാപാത്രമായി അവതരിപ്പിച്ച സിനിമകളാണ്. ജി ആർ ഗോപിനാഥിനെയും കെ ചന്ദ്രുവിനെയും അവതരിപ്പിച്ച സൂര്യ സച്ചിനായും വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ആദ്യ സിനിമയിലെ പ്രകടനത്തിന് സൂര്യക്ക് ദേശീയ അവാർഡും ലഭിച്ചിരുന്നു. ജയ് ഭീമിലെ പ്രകടനത്തിനും അവാർഡ് ലഭിക്കുമെന്ന് പ്രേക്ഷകർ കരുതുന്നുണ്ട്.