‘തമാശയിലെ ബബിത ടീച്ചർ ക്യൂട്ട് അല്ലേ!! പച്ച സാരിയിൽ ഹോട്ട് ലുക്കിൽ നടി ദിവ്യപ്രഭ..’ – ഫോട്ടോസ് വൈറൽ

ജോഷി സംവിധാനം ചെയ്ത ലോക്പാൽ എന്ന സിനിമയിൽ ചെറിയ ഒരു വേഷത്തിൽ അഭിനയിച്ച് സിനിമയിലേക്ക് എത്തിയ താരമാണ് നടി ദിവ്യപ്രഭ. അത് കഴിഞ്ഞ് ചില ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ച ദിവ്യപ്രഭ ടെലിവിഷൻ പരമ്പരകളിലും തിളങ്ങി. ഈശ്വരൻ സാക്ഷിയായി എന്ന സീരിയലിലൂടെ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡും ദിവ്യപ്രഭ നേടിയിരുന്നു. നാടകത്തിലും താരം അഭിനയിച്ചിട്ടുണ്ട്.

കായൽ എന്ന സിനിമയിലൂടെ തമിഴിലും അരങ്ങേറിയ ദിവ്യപ്രഭയെ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട് തുടങ്ങിയ അനുശ്രീ, ഷൈൻ ടോം എന്നിവർ അഭിനയിച്ച ഇതിഹാസ എന്ന സിനിമയ്ക്ക് ശേഷമാണ്. വേട്ട, ടേക്ക് ഓഫ് തുടങ്ങിയ സിനിമകളിലൂടെ പ്രിയങ്കരിയായി മാറിയ ദിവ്യപ്രഭ, വിനയ് ഫോർട്ടിന്റെ തമാശ എന്ന സിനിമയിലെ ബബിത ടീച്ചർ എന്ന റോളിലൂടെ ഒരുപാട് ആരാധകരെയും സ്വന്തമാക്കി.

കമ്മാരസംഭവം, നിഴൽ, മാലിക് തുടങ്ങിയ മലയാള സിനിമകളിലും ദിവ്യ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഇറങ്ങിയ അറിയിപ്പ് എന്ന സിനിമയിലൂടെ ആദ്യമായി ദിവ്യ നായികയായും അഭിനയിച്ചിരുന്നു. ഫാമിലി, ഫാടോ എന്നീ സിനിമകളാണ് ദിവ്യയുടെ ഇനി ഇറങ്ങാനുള്ളത്. സോഷ്യൽ മീഡിയയിൽ മറ്റ് നടിമാരെ പോലെ അത്ര സജീവമല്ലെങ്കിലും പുതിയ ഫോട്ടോസൊക്കെ ദിവ്യ പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ പച്ച നിറത്തിലെ സാരിയിൽ ദിവ്യ പ്രഭ ചെയ്ത ഒരു മനോഹരമായ ക്യൂട്ട് ഹോട്ട് ഫോട്ടോഷൂട്ടാണ് ആരാധകരുടെ മനസ്സ് കീഴടക്കിയത്. അരുൺ പയ്യടിമീത്തലാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. അമൃത ലക്ഷ്മിയുടെ സ്റ്റൈലിങ്ങിൽ ഡാമൻസ് ഡിസൈൻസിന്റെ സാരിയാണ് ദിവ്യ ധരിച്ചിരിക്കുന്നത്. ശ്രീഗേഷ് വാസനാണ് ദിവ്യയ്ക്ക് ഷൂട്ടിനായി മേക്കപ്പ് ചെയ്തത്. സുന്ദരിയായിട്ടെന്ന് ആരാധകർ ചിത്രങ്ങൾ കണ്ടിട്ട് കമന്റ് ഇട്ടു.