‘റീൽസ് താരം ആമി അശോക് തന്നെയാണോ ഇത്!! ഹോട്ട് ലുക്കിൽ ഞെട്ടിച്ച് താരം..’ – ഫോട്ടോസ് വൈറൽ

ടിക്-ടോക്, റീൽസ് തുടങ്ങിയ പ്ലാറ്റുഫോമുകളിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ ഒരുപാട് താരങ്ങൾ ഉണ്ടായിട്ടുണ്ട്. പലരും അതിലൂടെ വരുമാനം കണ്ടെത്തി ജീവിക്കുന്നുമുണ്ട്. ചിലർക്ക് സിനിമയിലേക്കുള്ള ചവിട്ടുപടിയാണ്‌ ഇത്തരം പ്ലാറ്റുഫോമുകൾ. അങ്ങനെ കുറച്ച് പേരൊക്കെ സിനിമയിലും എത്തിയിട്ടുണ്ട്. ഇതിലൂടെ വളർന്ന് വന്ന് ഒരുപാട് ആരാധകരുള്ള ഒരു താരമാണ് ആമി അശോക്.

അഭിരാമി അശോക് യാദവ് എന്ന ആമി ഇൻസ്റ്റാഗ്രാമിൽ ഇന്ന് ആറ് ലക്ഷത്തിന് അടുത്ത് ഫോളോവേഴ്സുള്ള ഒരാളാണ്. കാസർഗോഡ് നീലേശ്വരം സ്വദേശിനിയായ ആമി, സാമ്പത്തികമായി ഏറെ പിന്നിലുള്ള ഒരു കുടുംബത്തിൽ ജനിച്ച കുട്ടിയായിരുന്നു. പതിനെട്ടാം വയസ്സിൽ തന്നെ വിവാഹിതയായ ആമി, കുടുംബ ജീവിതത്തിലും ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ആ ബന്ധം വേർപ്പെടുത്തുകയും ചെയ്തു.

പിന്നീട് ടിക്-ടോക്കിൽ സജീവമായ ആമി അതിലൂടെ തന്റെ ജീവിതത്തിൽ പ്രതിസന്ധികളെ തരണം ചെയ്തു. ഇന്ന് അതിലൂടെ നല്ല വരുമാനവും ആമി കണ്ടെത്തുന്നുണ്ട്. മോഡലിംഗ് രംഗത്തും പ്രവർത്തിക്കുന്ന ആമി അതിലൂടെയും തന്റെ വരുമാനം മാർഗം കണ്ടെത്തുന്നു. ധാരാളം റീൽസ് വീഡിയോകൾ ചെയ്യുന്ന ആമിക്ക് ഇരുപത്തിമൂന്ന് വയസ്സ് മാത്രമാണ് പ്രായം. ഈ പ്രായത്തിനിടയിൽ തന്നെ ഒരുപാട് ആരാധകരെ സ്വന്തമാക്കി.

‘ഹേർ ഡേ’ എന്ന വുമൺസ് ഫാഷൻ ബ്രാൻഡിന്റെ പുതിയ ഔട്ട്.ഫിറ്റിലുള്ള ഒരു ഫോട്ടോഷൂട്ട് ആമി ചെയ്തിരുന്നു. ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിലാണ് ആമി ഇത് ചെയ്തിരിക്കുന്നത്. ഒരു ബൈക്കിൽ ഇരിക്കുന്ന രീതിയിലും ചിത്രങ്ങൾ എടുത്തിട്ടുണ്ട്. പഴയ ലുക്കിൽനിന്നുള്ള ആമിയുടെ മാറ്റം ചിത്രങ്ങളിൽ തന്നെ വ്യക്തമാണ്. ആരാധകരും ഇത് സൂചിപ്പിച്ച് കമന്റുകൾ ഇട്ടിട്ടുണ്ട്. കിടിലം കമന്റുകളാണ് ആരാധകർ ഇട്ടത്.