‘റേഞ്ച്റോവറിന് മുന്നിൽ ഷോർട്സിൽ സ്റ്റൈലിഷായി നൈല ഉഷ, ദുബായ് മരുഭൂമിയിൽ നിന്ന് താരം..’ – ഫോട്ടോസ് വൈറൽ

മലയാളത്തിലെ മുൻനിര നായികമാരിൽ ഇപ്പോൾ ശ്രദ്ധയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന താരമാണ് നൈല ഉഷ. നായികയായും വില്ലത്തിയായും താരം മലയാളികളെ ഞെട്ടിച്ചിട്ടുണ്ട്‌. മുൻനിര നായകന്മാരോടൊപ്പമാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. അതും വിവാഹിതയായ ശേഷമാണ് നൈല സിനിമയിലേക്ക് എത്തുന്നത്. റേഡിയോ ജോക്കിയായി അതിന് മുമ്പ് ജോലി ആരംഭിച്ചിരുന്നു.

കുഞ്ഞനന്ദന്റെ കട എന്ന ചിത്രത്തിലൂടെ ഒരു നാട്ടുമ്പുറം കഥാപാത്രമായി വന്ന് കിംഗ് ഓഫ് കൊത്ത എന്ന പവർഫുൾ വില്ലത്തിയായി വരെ താരം തന്റെ അഭിനയ ജീവിതം തുടരുന്നു. ദുബായിൽ റേഡിയോ ജോക്കിയായും താരം പ്രവാസി മലയാളികൾക്കിടയിലും സജീവമാണ്. നല്ല കഥാപാത്രങ്ങൾക്ക് വേണ്ടി താരം ദുബായിൽ നിന്നും കേരളത്തിലേക്ക് വരാറുണ്ട്. സമൂഹ മാധ്യമങ്ങളിലും സജീവമായ താരം കൂടിയാണ് നൈല.

നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുള്ള താരം ഫോട്ടോഷൂട്ടിലൂടെയും റീൽസിലൂടെയും ആരാധകർക്കിടയിൽ സജീവമാണ്. ഇപ്പോൾ താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. താരത്തിന്റെ സ്വന്തം റേഞ്ച്റോവർ കാറിന് മുന്നിൽ വൈറ്റ് ആൻഡ് ബ്ലാക്ക് ഡ്രെസ്സിൽ അതീവ സുന്ദരിയായി ആണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ധാരാളം കമെന്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സൺ, സാൻഡ് ആൻഡ് സ്പോർട്ട് എന്ന ക്യാപ്ഷനും കാണാം. ഷോർട്സും ഷർട്ടും ധരിച്ച് ഭയങ്കര സ്റ്റൈലിഷ് ലുക്കിലാണ് നൈലയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. മലയാളത്തിലെ മുൻനിര സംവിധായകൻ ജോഷി സംവിധാനം ചെയ്യുന്ന ജോജു ജോർജ് നായകനാകുന്ന ആന്റണി എന്ന ചിത്രമാണ് ഇനി താരത്തിന്റെ റീലീസിനായി ഒരുങ്ങുന്നത്.