‘പ്ലസ് ടുവിന് പഠിക്കുന്ന സമയത്താണ് മീനാക്ഷി ഏറ്റവും വലിയ ട്രോമയിലൂടെ കടന്നുപോയത്..’ – മകളെ കുറിച്ച് ദിലീപ്

മകൾ മീനാക്ഷിക്ക് താൻ ഒരു ഉപദേശവും കൊടുക്കാറില്ലെന്നും അവൾ പ്ലസ് ടുവിന് പഠിക്കുന്ന സമയത്താണ് ഏറ്റവും വലിയ ട്രോമയിലൂടെ കടന്നുപോയതെന്നും എന്നിട്ടും നല്ല മാർക്കോടെ പാസ്സായെന്നും നടൻ ദിലീപ്. ഒരു അഭിമുഖത്തിലാണ് ദിലീപ് മകളെ കുറിച്ചുള്ള കാര്യങ്ങൾ പങ്കുവച്ചത്. താനും മകളും സുഹൃത്തുക്കളെ പോലെ ആണെന്നും മകൾ ഡോക്ടറായി കഴിഞ്ഞപ്പോഴുള്ള സന്തോഷവും ദിലീപ് അഭിമുഖത്തിൽ പറഞ്ഞു.

“എനിക്ക് അവൾക്ക് ഒരു ഉപദേശവും കൊടുക്കാൻ പറ്റില്ല. അമ്മാതിരി തോന്നിവാസമൊക്കെ ഞാൻ ആ പ്രായത്തിൽ കാണിച്ചിട്ടുള്ളതുകൊണ്ട് ഒരു ഉപദേശവും ചെയ്യാൻ പറ്റില്ല. തെറ്റാണോ ശരിയാണോ എന്ന് മാത്രമേ നമ്മുക്ക് പറയാൻ പറ്റൂ. എന്ന് വച്ച് മോളെ നീ ഇയാളെ മാത്രമേ കല്യാണം കഴിക്കാവൂ, നീ ഇങ്ങനെ ചെയ്യൂ എന്നൊന്നും എനിക്ക് പറയാൻ കഴിയുകയില്ല. അവൾ എന്റെ ഫ്രണ്ടാണ്. നിനക്ക് എന്തും എന്നോട് പറയാമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്.

നീ എന്താണ് ആഗ്രഹിക്കുന്നത്, വേണ്ടത്? അതിനൊക്കെ എനിക്ക് സപ്പോർട്ട് ചെയ്യാൻ പറ്റൂ. ഒന്നാമത്തെ കാര്യം ഇപ്പോഴത്തെ കുട്ടികളുടെ ചിട്ടകളും ചിന്തകളുമെല്ലാം വേറെയാണ്. എന്റെ അച്ഛൻ എന്നെ ഒരു അഡ്വക്കേറ്റ് ആക്കാനായിരുന്നു ആഗ്രഹം. ഞാൻ പോയത് വേറെ വഴിക്കാണ്. ഓരോത്തർക്കും ഓരോ ആഗ്രഹമുണ്ടാകും. അവളിപ്പോൾ പഠിക്കുകയാണ്. മീനാക്ഷി ആള് സൈലന്റ് ആണ്, മഹാലക്ഷ്മി പക്ഷേ അങ്ങനെയല്ല. മീനാക്ഷി മാത്രമല്ല അഭിനേതാക്കളുടെ എല്ലാ മക്കളും സെലിബ്രിറ്റി കിഡ് ആണ്.

ചില സമയത്ത് അവൾ എന്നോട് ചോദിക്കും, എന്തിനാണ് അച്ഛാ അവർ എന്നെ കുറിച്ച് ഇങ്ങനെ പറയുന്നേ? ‘അവർ അങ്ങനെ പറയും. നമ്മൾ അതൊന്നും ശ്രദ്ധിക്കേണ്ട.. നമ്മൾ നമ്മുടെ കാര്യം നോക്കുക’ എന്ന് ഞാൻ പറഞ്ഞുകൊടുക്കും. മീനാക്ഷി പ്ലസ് ടുവിന് പഠിക്കുന്ന സമയത്താണ് അവൾ ഏറ്റവും വലിയ ട്രോമയിലൂടെ കടന്നുപോകുന്നത്. എനിക്ക് അവളോടുള്ള റെസ്‌പെക്ട് എന്ന് പറയുന്നത്. ആ സമയത്താണ് അവൾ നല്ല മാർക്കോടെ പാസ്സായി. അതിന് ശേഷം നീറ്റിന് വേണ്ടി ഒരു വർഷത്തോളം അവർ പഠിച്ചു.

അച്ഛാ എനിക്ക് പറ്റുന്നില്ലെന്ന് ഇടയ്ക്ക് പറയാറുണ്ട്. ഞാൻ പോയി നോക്കൂ, എൻട്രൻസ് എഴുതി നോക്കൂ എന്ന് പറയും. പതിയ പതിയ അവള് പഠിച്ചു തുടങ്ങി. എൻട്രൻസ് കിട്ടി, നല്ല മാർക്കോടെ പാസ്സായി. അവൾക്ക് വേണ്ടത് എന്താണെന്ന് ചോദിക്കും. നമ്മുക്ക് മെഡിസിനെ കുറിച്ചൊന്നും വലിയ പിടിയില്ല. ഇന്നിപ്പോൾ അവൾ സർജറി ചെയ്യുന്നതിന്റെ കൂടെ നിൽക്കുക, കഴിഞ്ഞ ദിവസം സർജറി ചെയ്യുന്നതിന്റെ ഒരു ഫോട്ടോ അയച്ചു. അതൊക്കെയാണ് നമ്മുക്ക് സന്തോഷം തരുന്നത്..’ ദിലീപ് പറഞ്ഞു.