‘ഇത് എന്തൊരു മാറ്റമാണ്!! പച്ച സാരിയിൽ ഗ്ലാമറസ് ലുക്കിൽ അവതാരക മീര അനിൽ..’ – ഫോട്ടോസ് വൈറൽ

ടെലിവിഷൻ അവതരണ രംഗത്തോടെ കടന്നുവരുന്ന താരങ്ങളെ മലയാളികൾ അഭിനേതാക്കളെയും ഗായകരെയും പോലെ ഏറെ ആരാധിക്കുന്ന വ്യക്തികളാണ്. വ്യത്യസ്തമായ അവതരണ ശൈലി കൊണ്ടാണ് പലരും ഈ മേഖലയിൽ പിടിച്ചുനിൽക്കുന്നത്. മംഗ്ലീഷ് കലർന്ന് സംസാരിച്ച രഞ്ജിനിയും കുസൃതിയും തമാശയും കാട്ടി പ്രേക്ഷകരെ കൈയിലെടുത്ത പേളി മാണിയുമെല്ലാം അവതാരകരായി തിളങ്ങിയവരാണ്.

ഇവരെ പോലെ തന്നെ ഇന്ന് മലയാള ടെലിവിഷൻ രംഗത്തും സ്റ്റേജ് ഷോകളിലും അവാർഡ് നൈറ്റുകളിലും അവതാരകയായി തിളങ്ങി നിൽക്കുന്ന ഒരാളാണ് മീര അനിൽ. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് എന്ന പ്രോഗ്രാമിലൂടെയാണ് മീര മലയാളികൾക്ക് സുപരിചിതയാകുന്നത്. ഏഴ് വർഷത്തോളം കോമഡി സ്റ്റാറ്റസിൽ മീര അവതാരക ആയിരുന്നു. ഏഴ് വർഷത്തിൽ രണ്ട് സീസണുകളും മീര തന്നെ അവതരിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസിലെ സ്ത്രീ എന്ന പ്രോഗ്രാമാണ് മീര ആദ്യമായി അവതരിപ്പിക്കുന്നത്. പിന്നീട് കൈരളിയിലേക്ക് പോയി അവിടെ ഒരു വർഷം ജോലി ചെയ്തു. കോമഡി സ്റ്റാർസിന്റെ ആദ്യ സീസണിൽ ചെറിയ രീതിയിൽ രണ്ടാം അവതാരകയായി സ്റ്റേജിന് പിന്നിലുണ്ടായിരുന്നു. 2020-ലായിരുന്നു മീരയുടെ വിവാഹം. പത്തനംതിട്ട തിരുവല്ല സ്വദേശിയായ വിഷ്ണുവാണ് മീരയുടെ ഭർത്താവ്.

ഇപ്പോഴും അവതരണ രംഗത്ത് മീര സജീവമാണ്. യൂട്യൂബറായും മീര വളരെ സജീവമായി നിൽക്കുന്നുണ്ട്. ഇപ്പോഴിതാ പച്ച സാരിയിലുള്ള മീരയുടെ ഗ്ലാമറസ് ചിത്രങ്ങളാണ് ആരാധകരുടെ മനം കീഴടക്കിയിരിക്കുന്നത്. ഒരു പ്രോഗ്രാം അവതരണം ചെയ്യാൻ വേണ്ടി തിളങ്ങിയ സാരിയിലുള്ള ചിത്രങ്ങളാണ് മീര പങ്കുവച്ചത്. കോമഡി സ്റ്റാർസിലെ മീരയിൽ നിന്ന് ഒരുപാട് മാറിപ്പോയി എന്നാണ് ആരാധകർ പറയുന്നത്.