‘നമ്മുടെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ രാത്രികളിൽ ഒന്ന്..’ – കാളിദാസിന് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് തരിണി

ഈ കഴിഞ്ഞ ആഴ്ചയാണ് നടൻ ജയറാമിന്റെ മകനും സിനിമ താരവുമായ കാളിദാസ് ജയറാമിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഏറെ വർഷമായി പ്രണയത്തിലായിരുന്ന കാമുകി തരിണി കലിംഗരായരെയാണ് കാളിദാസ് തന്റെ ഭാവിവധുവായി തിരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നുള്ള വിവരം കാളിദാസ് തന്നെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നത്.

അഞ്ച് വർഷമായി സിനിമ രംഗത്ത് ഏറെ സജീവമായി നിൽക്കുന്ന കാളിദാസ്, ഒരുപക്ഷേ മലയാളി ആരാധകരെ കൂടുതലുള്ളത് തമിഴ് നാട്ടിലാണ്. പുത്തം പുതു കാലൈ, പാവ കഥൈകൾ തുടങ്ങിയ സിനിമകളിലൂടെ കാളിദാസ് പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടി. അതുപോലെ തമിഴിൽ സൂപ്പർഹിറ്റായ കമൽഹാസൻ ചിത്രത്തിൽ അദ്ദേഹത്തിന്റെ മകന്റെ റോളിൽ അഭിനയിച്ചും കാളിദാസ് ആയിരുന്നു.

കാളിദാസ് പ്രണയത്തിൽ ആണെന്ന് അറിഞ്ഞപ്പോൾ തന്നെ ആരാധികമാർ ഏറെ സങ്കടത്തിൽ ആയിരുന്നു. വിവാഹനിശ്ചയത്തിന്റെ ഫോട്ടോസ് പുറത്തുവന്നതോടെ അത് ഇരട്ടിയായി. ഇപ്പോഴിതാ കാളിദാസിന് ഒപ്പം നിൽക്കുന്ന ഫോട്ടോ തരിണി പങ്കുവച്ചിരിക്കുകയാണ്. വിവാഹ നിശ്ചയത്തിന്റെ രാത്രിയിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി ധരിച്ച വസ്ത്രങ്ങളിലാണ് കാളിദാസും തരിണിയും തിളങ്ങിയത്.

ഇതിന് തരിണി എഴുതിയിരിക്കുന്ന മറുപടിയാണ് ഏറെ ശ്രദ്ധേയം. “നമ്മുടെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ രാത്രികളിൽ ഒന്നായിട്ട് ഒരാഴ്ച കഴിഞ്ഞെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല..”, ചിത്രത്തോട് ഒപ്പം തരിണി എഴുതുകയും ചെയ്തു. കാളിദാസും ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവർക്കും ആശംസകൾ നേർന്ന് നിരവധി കമന്റുകൾ വന്നപ്പോൾ ഇത് നിർത്താറായില്ലേ എന്ന് ചോദിച്ച് ആരാധികമാരുടെ കമന്റുകളും വന്നിട്ടുണ്ട്.