‘ഈ ലുക്കിന് പിന്നിലുള്ള രഹസ്യം ഇതോ! ജിമ്മിൽ കഠിന വർക്ക്ഔട്ടുമായി നൈല ഉഷ..’ – വീഡിയോ വൈറൽ

ദുബൈയിൽ റേഡിയോ ജോക്കിയായി ഹിറ്റ് 96.7-ൽ ജോലി ചെയ്തുതുടങ്ങുകയും പിന്നീട് അഭിനയത്തിലേക്ക് വരികയും മലയാളികളുടെ മനസ്സുകളിൽ കയറിക്കൂടുകയും ചെയ്ത ഒരാളാണ് നടി നൈല ഉഷ. മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചുകൊണ്ടാണ് 2013-ൽ നൈല സിനിമയിൽ നായികയാവുന്നത്. അതും വിവാഹിതയായ ശേഷം സിനിമയിലേക്ക് നായികയായി അരങ്ങേറുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് നൈല.

ആദ്യ സിനിമ കഴിഞ്ഞപ്പോൾ തന്നെ നൈലയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചു. ആദ്യ സിനിമയേക്കാൾ പ്രേക്ഷകർ നൈലയെ ഓർത്തിരിക്കുന്നത് ജയസൂര്യ നായകനായി എത്തിയ പുണ്യാളൻ അഗർബത്തീസിൽ നായികയായപ്പോഴാണ്. ഇപ്പോൾ കൈനിറയെ സിനിമകളാണ് നൈലയ്ക്കുള്ളത്. ഓരോ സിനിമകൾ കഴിയുംതോറും നൈല എന്ന താരപരിവേഷവും കൂടുന്നുണ്ട്. ഒരുപാട് ആരാധകരും നൈലയ്ക്കുണ്ട്.

മുപ്പത്തിയൊമ്പതുകാരിയായ നൈല ഇപ്പോഴും തന്റെ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നത് ആരാധകർക്ക് ഇടയിൽ ഏറെ ചർച്ച വിഷയമാണ്. ഈ പ്രായത്തിലും ഇത്രയും ലുക്കും ഫിറ്റ്‌നെസുമുള്ള മറ്റൊരു നടിയുണ്ടോ എന്നതും സംശയമാണ്. അതിന് പ്രധാനകാരണം നൈല സ്ഥിരമായി ജിമ്മിൽ വർക്ക് ഔട്ട് ചെയ്യാൻ പോകുന്ന ഒരാളായതുകൊണ്ടാണ്. ദുബൈയിലാണ് നൈല കൂടുതലായി താമസിക്കുന്നത്.

ഇപ്പോഴിതാ അവിടെ നിന്നുള്ള നൈലയുടെ പുതിയ ജിം വർക്ക്ഔട്ട് വീഡിയോയാണ് ആരാധകർക്ക് ഇടയിൽ ശ്രദ്ധനേടിക്കൊണ്ടിരിക്കുന്നത്. ജിമ്മിൽ ഓടി നടന്നു വർക്ക് ഔട്ട് ചെയ്യുകയും അതിന് ശേഷം തളർന്ന് ഇരിക്കുന്നതുമൊക്കെ വീഡിയോയിൽ കാണാം. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് നൈല ഇത് പങ്കുവച്ചത്. ദുൽഖർ നായകനായി എത്തുന്ന കിംഗ് ഓഫ് കൊത്തയാണ് നൈലയുടെ അടുത്ത റിലീസ് ചിത്രം.