‘ആഴ്ചപ്പതിപ്പിൽ വരയ്ക്കുന്ന സ്ത്രീകളെ പോലെ! സാരിയിൽ അഴകിയായി സുചിത്ര നായർ..’ – ഫോട്ടോസ് വൈറൽ

ടെലിവിഷൻ സീരിയലുകളിലൂടെ മലയാളികളുടെ മനസ്സിലേക്ക് കയറികൂടുന്ന ഒരുപാട് നടിമാരുണ്ട്. കൂടുതൽ പേരും പ്രധാന നായികാ വേഷം ചെയ്താണ് ശ്രദ്ധനേടുന്നത്. സീരിയലുകളിൽ നായികയെ പോലെ തന്നെ പ്രേക്ഷകർ ഉറ്റുനോക്കുന്ന കഥാപാത്രങ്ങളാണ് വില്ലത്തിമാർ. ഏഷ്യാനെറ്റിലെ വാനമ്പാടി എന്ന പരമ്പരയിലൂടെ വില്ലത്തിയായി അഭിനയിച്ച് ജനമനസ്സുകളിൽ കയറിക്കൂടിയ ഒരാളാണ് നടി സുചിത്ര നായർ.

വാനമ്പാടിയിലെ പദ്മിനി അല്ലെങ്കിൽ പപ്പി എന്ന പേര് പറഞ്ഞാലാണ് സുചിത്രയെ മലയാളികൾ കൂടുതൽ ഓർമ്മിക്കുക. അതിന് മുമ്പ് സുചിത്ര അമൃത ടിവിയിലെ കൃഷ്ണകൃപ സാഗരം എന്ന പരമ്പരയിൽ അഭിനയിച്ചിരുന്നു. മികച്ചയൊരു നർത്തകി കൂടിയാണ് സുചിത്ര. തിരുവനന്തപുരം സ്വദേശിനിയായ സുചിത്ര കുട്ടികാലം മുതൽക്ക് തന്നെ നൃത്തം പഠിക്കുന്ന ഒരാളാണ്. എങ്കിലും അഭിനയത്തോടും താല്പര്യം ഏറെയായിരുന്നു.

വാനമ്പാടിയിൽ വന്ന ശേഷമാണ് മലയാളികൾ താരത്തെ തിരിച്ചറിഞ്ഞ് തുടങ്ങിയത്. ആ സീരിയൽ അവസാനിപ്പിച്ചപ്പോൾ സുചിത്ര സീരിയലുകളിൽ നിന്ന് ബ്രേക്ക് എടുത്തു. പിന്നീട് സുചിത്രയെ മലയാളികൾ കാണുന്നത് ഏഷ്യാനെറ്റിലെ തന്നെ ബിഗ് ബോസിന്റെ ഷോയിൽ മത്സരാർത്ഥിയായിട്ടാണ്. 63 ദിവസം ഷോയിൽ നിന്ന് സുചിത്ര പുറത്താവുകയും ചെയ്തു. പക്ഷേ നേട്ടങ്ങൾ സുചിത്രയെ തേടിയെത്തി.

മോഹൻലാലിന് ഒപ്പം മലൈക്കോട്ടൈ വാലിബനിൽ സുചിത്രയ്ക്ക് അഭിനയിക്കാൻ അവസരം ലഭിച്ചു. ഇപ്പോഴിതാ തിരുവനന്തപുരത്തു പുതിയ ആരംഭിച്ച ഒരു സലൂണിന്റെ ഉദ്‌ഘാടനത്തിന് പങ്കെടുക്കാൻ എത്തിയപ്പോഴുള്ള സുചിത്രയുടെ ചിത്രങ്ങളും വീഡിയോസുമാണ് വൈറലാവുന്നത്. മനോരമയുടെ ആഴ്ചപ്പതിപ്പില്‍ വരയ്ക്കുന്ന സ്ത്രീകളെ പോലെ സാരിയിൽ അതിസുന്ദരിയായിട്ടാണ് സുചിത്രയെ കാണാൻ സാധിക്കുന്നത്.