‘നടി നൂറിൻ ഷെരീഫ് വിവാഹിതയായി! വരൻ ഫഹീം, താരനിബിഡമായി വിവാഹ ചടങ്ങുകൾ..’ – വീഡിയോ വൈറൽ

സിനിമ നടി നൂറിൻ ഷെരീഫ് വിവാഹിതയായി. തിരക്കഥാകൃത്തും നടനുമായ ഫഹീം സഫറാണ് വരൻ. പ്രണയത്തിലായ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ വർഷമായിരുന്നു. ഒരു അടാർ ലവ് എന്ന സിനിമയിലൂടെ നിരവധി ആരാധകരെ നേടിയ നൂറിൻ അതിന് മുമ്പ് തന്നെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ്. മംഗല്യപട്ട് എന്ന സീരിയലിലാണ് നൂറിൻ ആദ്യമായി അഭിനയിക്കുന്നത്.

തിരുവനന്തപുരത്തെ അൽ സാജ് കൺവെൻഷൻ സെന്ററിൽ വച്ചായിരുന്നു നിക്കാഹ് ചടങ്ങുകൾ നടന്നത്. മലയാള സിനിമ രംഗത്ത് നിന്നും നിരവധി താരങ്ങളും അണിയറപ്രവർത്തകരുമാണ് നൂറിന്റെ നിക്കാഹിന് പങ്കെടുക്കാൻ വേണ്ടി എത്തിയത്. ബീന കണ്ണൻ ഡിസൈൻ ചെയ്ത ബ്രൈഡൽ സാരി ധരിച്ചാണ്‌ നൂറിൻ നിക്കാഹിന് തിളങ്ങിയത്. ക്യാമറ കണ്ണുകൾ മുഴുവനും നൂറിനിൽ തന്നെ ചുറ്റിപ്പറ്റിയായിരുന്നു.

നൂറിന്റെയും ഫഹീമിന്റെയും സിനിമയിലെ അടുത്ത സുഹൃത്തുക്കാളായ പ്രിയ വാര്യർ, അഹാന കൃഷ്ണ, നിരഞ്ജന അനൂപ്, രജീഷ വിജയൻ, ജലജയുടെ മകളും നടിയുമായ ദേവി പ്രസാദ് എന്നിവർ ചടങ്ങുകൾ അത്യാവസാനം വരെയുണ്ടായിരുന്നു. കേരളം ഗവർണർ ആരിഫ് ഖാൻ, നടി ശരണ്യ മോഹനും ഭർത്താവും, നടി ചിപ്പിയും കുടുംബവും, ഇന്ദ്രൻസ് തുടങ്ങിയവരും ഇരുവരുടെയും നിക്കാഹ് ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി എത്തിയിരുന്നു.

സിനിമയിൽ പ്രവർത്തിക്കുന്നവർക്കും സുഹൃത്തുകൾക്കും വേണ്ടി റിസെപ്ഷനും ഉണ്ടായിരിക്കും. ഒമർ ലുലുവിന്റെ ചങ്ക്‌സ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്കും എത്തിയ നൂറിൻ ഒരു അടാർ ലവിലൂടെ ജനഹൃദയങ്ങളിൽ ഇടംപിടിച്ചു. അതിന് ശേഷം ഒരുപാട് സിനിമകളിലാണ് നൂറിൻ അഭിനയിച്ചത്. തെലുങ്കിൽ നിന്ന് വരെ നൂറിൻ അവസരം ലഭിച്ചു. മധുരം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് ഫഹീം.