‘തൊണ്ണൂറുകളിലെ യുവാക്കളുടെ ക്രഷ്!! മഞ്ഞ സാരിയിൽ മനം കവർന്ന് നടി സുചിത്ര..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ ബാലതാരമായി അഭിനയിച്ച് പിന്നീട് നായികയായി മാറി മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഒരാളാണ് നടി സുചിത്ര മുരളി. ആരവം, അടിമകച്ചവടം തുടങ്ങിയ സിനിമകളിൽ ബാലതാരമായി അഭിനയിച്ച സുചിത്ര, തൊണ്ണൂറുകളിൽ തുടക്കത്തിൽ നായികയായി അരങ്ങേറി. മോഹൻലാൽ ചിത്രമായ നമ്പർ 20 മദ്രാസ് മെയിൽ എന്ന സിനിമയിലാണ് സുചിത്ര ആദ്യമായി നായികയായി അഭിനയിക്കുന്നത്.

പിന്നീട് അങ്ങോട്ട് സുചിത്രയുടെ വർഷങ്ങളായിരുന്നു. തൊണ്ണൂറുകളിൽ യുവാക്കളുടെ ഹരമായി മാറാൻ സുചിത്രയ്ക്ക് സാധിച്ചു. ജഗദീഷ്, സിദ്ധിഖ് തുടങ്ങിയവർ നായികയായി ഒരുപാട് സിനിമകളിലാണ് സുചിത്ര ആ കാലത്തിൽ അഭിനയിച്ചത്. ആഭരണചാർത്ത് എന്ന മലയാള സിനിമയിലാണ് സുചിത്ര അവസാനമായി അഭിനയിച്ചതെങ്കിലും റിലീസ് അവസാനം വന്നത് 2007-ൽ ഇറങ്ങിയ രാക്കിളിപ്പാട്ടായിരുന്നു.

2002-ലായിരുന്നു സുചിത്ര വിവാഹിതായാകുന്നത്. വിവാഹിതയായ ശേഷം സുചിത്ര സിനിമയിൽ നിന്ന് മാറി നിന്നു. ഇനിയുമൊരു മടങ്ങി വരവ് ഉണ്ടാകുമോ എന്നും അറിയില്ല. ഒരു മകളും താരത്തിനുണ്ട്. വിവാഹിതയായ ശേഷം അമേരിക്കയിലേക്ക് പോയ സുചിത്ര അവധി കാലങ്ങളിൽ നാട്ടിലേക്ക് വരാറുണ്ട്. ചില ടെലിവിഷൻ പ്രോഗ്രാമുകളിലും റിയാലിറ്റി ഷോയിലും അതിഥിയായി സുചിത്ര പലപ്പോഴും എത്തിയിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിൽ സജീവമായ സുചിത്ര ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. മഞ്ഞ സാരിയണിഞ്ഞ് അതിസുന്ദരിയായിട്ടാണ് സുചിത്രയെ ചിത്രങ്ങളിൽ കാണാൻ കഴിയുന്നത്. തൊണ്ണൂറുകളിലെ ഞങ്ങളുടെ ക്രഷ് എന്ന് ഒരു ആരാധകൻ കമന്റും ഇട്ടിട്ടുണ്ട്. ഇപ്പോഴും നായികയായി അഭിനയിക്കാനുള്ള ലുക്കുണ്ടെന്ന് ചിത്രങ്ങൾ കണ്ടാൽ തോന്നിപോകും. ഒരു തിരിച്ചുവരവ് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.