‘അവസരം കുറഞ്ഞപ്പോൾ പമ്പിൽ ജോലിക്ക് കയറിയോ?’ – നടൻ മനോജ് കെ ജയന്റെ വീഡിയോയ്ക്ക് പിന്നിലെ സത്യം

35 വർഷത്തോളമായി മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന ഒരു താരമാണ് നടൻ മനോജ് കെ ജയൻ. സിനിമകളിൽ നായകനായും സഹനടനായും വില്ലനായുമൊക്കെ അഭിനയിച്ച് ജനങ്ങളുടെ പ്രിയങ്കരനായി മാറിയ മനോജ് കെ ജയൻ നിരവധി സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. കർണാടിക് സംഗീതജ്ഞനായിരുന്ന കെ.ജെ ജയന്റെ മകനാണ് മനോജ്. 1988-ലാണ് ആദ്യമായി അഭിനയിക്കുന്നത്.

ഇപ്പോഴും പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന സ്വഭാവമുള്ള ഒരാളാണ് മനോജ്. അഭിനയംകൊണ്ട് മാത്രമല്ല, പെരുമാറ്റം കൊണ്ടും മനോജ് ജനങ്ങൾക്ക് പ്രിയപെട്ടവനാണ്‌. ഈ കഴിഞ്ഞ ദിവസം മനോജ് കെ ജയൻ ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പങ്കുവച്ചിരുന്നു. പമ്പിൽ നിന്ന് കാറിന് ഇന്ധനം അടിക്കുന്ന ഒരു വീഡിയോ ആയിരുന്നു മനോജ് പങ്കുവച്ചത്. ഇത് സിനിമയിൽ അവസരം ഇല്ലാത്തതുകൊണ്ട് പമ്പിൽ ജോലിക്ക് കയറി എന്നൊക്കെ രീതിയിൽ പ്രചരിക്കുന്നുണ്ട്.

എന്നാൽ വീഡിയോയിൽ തന്നെ അതിന് കാരണവും മനോജ് കെ ജയൻ പറയുന്നുണ്ട്. ആ വീഡിയോ ലണ്ടനിൽ വച്ചെടുത്തതാണ്. “പമ്പിൽ ജോലിക്ക് കയറിയതല്ല, ലണ്ടനിൽ വന്നാൽ ഇതെല്ലാം നമ്മൾ ചെയ്തേ പറ്റൂ..”, എന്ന് വീഡിയോയിൽ മനോജ് കെ ജയൻ തന്നെ പറയുന്നുണ്ട്. എന്നാൽ ഇത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് മറ്റൊരു തരത്തിലാണെന്ന് മാത്രം. സത്യം എന്താണെന്ന് മനസ്സിലാക്കിയ മലയാളികൾ മൂക്കത്ത് വിരൽ വെച്ചു.

View this post on Instagram

A post shared by Manoj K Jayan (@manojkjayan)

“നടൻ മനോജ് കെ ജയന് വിദേശത്തെ പെട്രോൾ പമ്പിൽ പാർട്ട് ടൈം ജോലി” എന്ന ക്യാപ്ഷനോടെ ഇത് പ്രചരിക്കാൻ സാധ്യതയുണ്ടെന്ന് വീഡിയോയുടെ താഴെ ചിലർ കമന്റും ഇട്ടിട്ടുണ്ട്. കുടുംബത്തിന് ഒപ്പം അവധി ആഘോഷിക്കാൻ പോയതാണ്. ഭാര്യ ആശ, മകൻ അമൃത്, ആദ്യ ബന്ധത്തിലെ മകൾ തേജലക്ഷ്മി എന്നിവർ ഒപ്പമുണ്ടായിരുന്നു. മാളികപ്പുറം, ഹിഗിറ്റ എന്നിവയാണ് മനോജ് കെ ജയന്റെ അവസാനം ഇറങ്ങിയ സിനിമകൾ.