‘ഞങ്ങളുടെ 96-ലെ ജാനു ഇതല്ല! മാലിദ്വീപിൽ അവധി ആഘോഷിച്ച് നടി ഗൗരി കിഷൻ..’ – ഫോട്ടോസ് വൈറലാകുന്നു

വിജയ് സേതുപതി, തൃഷ എന്നിവർ പ്രധാന റോളുകളിൽ എത്തി തമിഴിൽ സൂപ്പർഹിറ്റായി മാറിയ സിനിമയായിരുന്നു 96. തമിഴ് നാട്ടിൽ മാത്രമല്ല ഇങ്ങ് കേരളത്തിലും തരംഗമുണ്ടാക്കിയ ആ സിനിമയിൽ തൃഷ അവതരിപ്പിച്ച ജാനുവെന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചിരുന്നത് ഒരു മലയാളി കുട്ടിയായിരുന്നു. പത്തനംതിട്ട സ്വദേശിനിയായ ഗൗരി ജി കിഷനാണ് അതിൽ കുട്ടി ജാനുവായി തിളങ്ങിയത്.

തമിഴിൽ അരങ്ങേറ്റം തന്നെ ഗംഭീരമാക്കിയ ഗൗരിക്ക് മലയാളത്തിലും നിന്നും ഒരുപാട് അവസരങ്ങൾ പിന്നീട് ലഭിച്ചു. മാർഗംകളിയായിരുന്നു ആദ്യ സിനിമ. അതിന് ശേഷം നായികയായി അനുഗ്രഹീതൻ ആന്റണി എന്ന സിനിമയിൽ ഗൗരി തുടക്കം കുറിച്ചു. ഇതിനിടയിൽ തമിഴിൽ മാസ്റ്ററിലും കർണനിലും ഗൗരി വേഷം ചെയ്തു. മലയാളത്തിലും തമിഴിലും ഒരേപോലെ അഭിനയിച്ച് തിരക്കുള്ള ഒരു താരമായി ഗൗരി മാറി കഴിഞ്ഞു.

തിരക്കുകളിൽ നിന്ന് ഇടവേള എടുത്തുകൊണ്ട് ഗൗരി ഇപ്പോൾ സുഹൃത്തുകൾക്കും സഹോദരനും ഒപ്പം അവധി ആഘോഷിക്കാൻ വേണ്ടിയിട്ട് മാലിദ്വീപിൽ പോയിരിക്കുകയാണ്. അവിടെ നിന്നുള്ള കണ്ണിന് കുളിർമ നൽകുന്ന ചിത്രങ്ങളാണ് ഗൗരി പങ്കുവച്ചുകൊണ്ടിരിക്കുന്നത്. ഫോട്ടോസ് കണ്ടിട്ട് ഇത് 96-ൽ ഉണ്ടായിരുന്ന ജാനു തന്നെയായിരുന്നോ എന്ന പലർക്കും സംശയം വരെ തോന്നിപോകുന്നുണ്ട്.

മാലിദ്വീപിലെ അമേയ റിസോർട്ട് ആൻഡ് സ്പയിൽ നിന്നുള്ള ചിത്രങ്ങളാണ് ഗൗരി പങ്കുവച്ചത്. ബീച്ചിൽ നിൽക്കുന്ന ചില ഗ്ലാമറസ് ഫോട്ടോസ് വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയും ചെയ്തിട്ടുണ്ട്. തെലുങ്കിലും ഈ വർഷം നായികയായി അഭിനയിച്ച ഗൗരിക്ക് അവിടെയും ഇപ്പോൾ ആരാധകർ ഏറെയാണ്. മലയാളത്തിൽ ഈ അടുത്തിടെ ഇറങ്ങിയ അനുരാഗമാണ് അവസാന റിലീസ് ചിത്രം.