‘തിരിച്ചുപോകാൻ ഞാൻ ആഗ്രഹിക്കുന്ന കാലം അതാണ്..’ – വീഡിയോ പങ്കുവച്ച് ഗായിക അഭയ ഹിരണ്മയി

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന ഒന്നായിരുന്നു ഗോപി സുന്ദറും അമൃത സുരേഷും വേർപിരിയാൻ പോകുന്നുവെന്നത്. ആ വാർത്തകൾ വന്ന സമയത്ത് എല്ലാവരും ഉറ്റുനോക്കിയത് ഗോപി സുന്ദറിന്റെ മുൻ പാർട്ണറായ അഭയയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളായിരുന്നു. പിന്നീട് ഗോപിസുന്ദറും അമൃതയും തമ്മിൽ പിരിഞ്ഞിട്ടില്ലെന്ന് അവർ തന്നെ വ്യക്തമാക്കിയപ്പോഴും ആളുകൾ നോക്കിയത് അഭയയുടെ പോസ്റ്റുകളാണ്.

അഭയ ഇടുന്ന ഓരോ പോസ്റ്റും ഗോപി സുന്ദറിനുള്ള കൊട്ടാണെന്ന് രീതിയിലായിരുന്നു പ്രചരിച്ചിരുന്നത്. അതേസമയം അഭയ പങ്കുവച്ച പുതിയ വീഡിയോ ശ്രദ്ധനേടുകയാണ്. താൻ തിരിച്ചുപോകാൻ ആഗ്രഹിക്കുന്ന ആ മനോഹരമായ കുട്ടിക്കാലത്തെ കുറിച്ചുള്ള ഒരു വീഡിയോ കൊളാഷ് പോസ്റ്റാണ് അഭയ ഇട്ടത്. അതിന്റെ കൂടെയിട്ട ക്യാപ്ഷനിൽ നിന്നാണ് താൻ ഇപ്പോൾ ആഗ്രഹിക്കുന്നത് എന്താണെന്നുള്ള കാര്യം വ്യക്തമാക്കിയത്.

“ദൈവം നിങ്ങൾക്ക് അനുഗ്രഹം നൽകിയാൽ നിങ്ങൾ എവിടെ പോകണം എന്നെങ്കിലും എന്നോട് ചോദിച്ചാൽ, ഒരു സംശയവുമില്ലാതെ ഞാൻ എന്റെ കുട്ടിക്കാലം തിരഞ്ഞെടുക്കും. എന്നെ പലരും വളർത്തി, അച്ചന്മാരുടെ കുടുംബം എന്നെ ലാളിച്ചു, അവരുടെ ആപ്പിളിന്റെ കണ്ണായിരുന്നു ഞാൻ. എന്റെ സ്കൂൾ പഠനവും നൃത്ത ക്ലാസുകളും വീണ ക്ലാസുകളും ഞാൻ ആസ്വദിച്ചു. കുട്ടിക്കാലത്തെ ഏറ്റവും നല്ല കാര്യം എന്റെ അടുത്ത ബന്ധുവിനൊപ്പം കളിക്കുക എന്നതാണ്.

ഞങ്ങൾ എല്ലാ വിചിത്രമായ കാര്യങ്ങളും ചെയ്യുമായിരുന്നു. അര ഏക്കർ സ്ഥലത്ത് എന്റെ ആദ്യത്തെ നായ “ടെറസും” എന്റെ ആദ്യത്തെ പൂച്ചയും എന്നോടൊപ്പം കറങ്ങിയ എന്റെ കരമന വീട് ഞാൻ ഓർക്കുന്നു. കിണറ്റിൽ നിന്ന് വെള്ളം വലിച്ചെടുത്തു, അടുത്ത വീട്ടിലെ അപ്പൂപ്പനുമായി സംസാരിച്ചു, അദ്ദേഹം എനിക്ക് അമർചിത്ര കഥകൾ പറഞ്ഞുതരുമായിരുന്നു. ജീവിതം ലളിതമായിരുന്നു! അതാണ്, എന്റെ ജീവിതത്തിൽ എനിക്ക് വേണ്ടത്..”, അഭയ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ചു.