‘ഞാൻ നിന്നെ എങ്ങനെ മിസ്സ് ചെയ്യുന്നു!! സ്കോട്ട്‌ലൻഡ് ഓർമ്മകളുമായി നടി നിമിഷ സജയൻ..’ – ഫോട്ടോസ് വൈറൽ

ദിലേഷ് പോത്തൻ മലയാള സിനിമയ്ക്ക് സമ്മാനിച്ച നായികയാണ് നടി നിമിഷ സജയൻ. ആദ്യ സിനിമയിൽ തന്നെ ഗംഭീര പ്രകടനം കാഴ്ചവച്ച് കഴിവ് തെളിയിച്ച നിമിഷ ഒരുപാട് ആരാധകരുള്ള ഒരു യുവനടി കൂടിയാണ്. അഭിനയം മാത്രമല്ല അതിന് കാരണം, നിമിഷയുടെ രാഷ്ട്രീയ നിലപാടുകളും മറ്റു കാഴ്ചപ്പാടുകളും അതിന് ഒരു കാരണമാണ്. ആദ്യമായി തമിഴിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് നിമിഷ.

അഭിനയം മാത്രമുള്ള ഒരു കലാകാരിയല്ല നിമിഷ. വേറെയും കഴിവുകളുള്ള ഒരാളാണ് താരം. നന്നായി വരയ്ക്കാൻ കഴിവുള്ള ഒരു ആർട്ടിസ്റ്റ് കൂടിയാണ് താരം. അതുപോലെ യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് നിമിഷയെന്ന് അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ശ്രദ്ധിച്ചാൽ മനസ്സിലാകും. ഇപ്പോഴിതാ കുറച്ച് നാൾ മുമ്പ് സഞ്ചരിച്ച ഇഷ്ടപ്പെട്ട സ്ഥലത്തിൽ നിന്നുള്ള ഫോട്ടോസ് പങ്കുവച്ചിരിക്കുകയാണ്.

സ്കോട്ട്‌ലൻഡിലെ ‘എഡിൻബർഗ്’ എന്ന സ്ഥലത്ത് നിന്നുള്ള ഫോട്ടോസാണ് നിമിഷ പോസ്റ്റ് ചെയ്തത്. “പ്രിയ എഡിൻബർഗ്, ഞാൻ നിന്നെ എങ്ങനെ മിസ്സ് ചെയ്യുന്നു..”, എന്ന ക്യാപ്ഷനോടെയാണ് നിമിഷ ഫോട്ടോസ് പോസ്റ്റ് ചെയ്തിരുന്നത്. സെപ്റ്റംബർ മാസമായിരുന്നു നിമിഷയുടെ യൂറോപ്പ്യൻ യാത്ര. കഴിഞ്ഞ ദിവസം മഹാബലിപുരത്തെ അഞ്ച് രഥങ്ങളും നിമിഷ സന്ദർശിച്ചിരുന്നതിന്റെ ഫോട്ടോസും പോസ്റ്റ് ചെയ്തിരുന്നു.

ഒരു ട്രാവൽ അഡിക്ട ആണ് താരമെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. ഈ കഴിഞ്ഞ ദിനം കാർത്തിക് സുബ്ബരാജ് തന്റെ സൂപ്പർഹിറ്റായ ജിഗർതാണ്ടയുടെ രണ്ടാം ഭാഗം അന്നൗൻസ് ചെയ്തിരുന്നു. എസ്.ജെ സൂര്യയും രാഘവ ലോറൻസുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. സിനിമയുടെ ഷൂട്ടിംഗ് ഇന്ന് ആരംഭിച്ചിരുന്നു. നിമിഷ സജയനാണ് നായികയായി അഭിനയിക്കുന്നത്. നിമിഷയുടെ അടുത്ത റിലീസ് തുറമുഖമാണ്.