‘ഗോവയിൽ അടിച്ചുപൊളിച്ച് നടി ശ്രുതി തമ്പി, ഹോട്ട് ലുക്കിൽ ഞെട്ടിച്ച് താരം..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ അഭിനയിക്കുമ്പോൾ കിട്ടുന്ന അതെ പിന്തുണയും ആരാധകരുമെല്ലാം ഇന്നൊരു സോഷ്യൽ മീഡിയ താരത്തിന് കിട്ടാറുണ്ട്. ടിക്-ടോക് പോലെയുള്ള പ്ലാറ്റുഫോമുകളിലൂടെ മലയാളികൾക്ക് ഇടയിലേക്ക് വളരെ ചുരുങ്ങിയ സമയം കൊണ്ട് ഇടംപിടിച്ച ഒട്ടനവധി താരങ്ങളുണ്ട്. ഒരു മിനിറ്റിൽ താഴെയുള്ള വീഡിയോസ് ഒക്കെ ചെയ്താണ് ഇവരിൽ പലരും ഈ നേട്ടം സ്വന്തമാക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ടിക്-ടോകിലൂടെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് നടി ശ്രുതി തമ്പിയുടേത്. ശ്രുതി സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരുള്ള ഒരു താരമാണ്. ടിക് ടോക്, റീൽസ് എന്നിവയിൽ സജീവമായി നിൽക്കുന്ന ശ്രുതി ചില മലയാള സിനിമകളിൽ ചെറിയ റോളുകളിലും അഭിനയിച്ചിട്ടുണ്ട്. വൈറൽ താരമായ ശ്രുതി പലപ്പോഴും വിവാദങ്ങളിലും വിമർശനങ്ങളിലും ഒക്കെ നിറഞ്ഞ് നിന്നയൊരാളുകൂടിയാണ്.

റീൽസ് താരം മീശക്കാരൻ എന്നറിയപ്പെടുന്ന വിനീത് കേസിൽ കുടുങ്ങിയപ്പോൾ ശ്രുതിക്ക് ഒപ്പമുള്ള ഒരു പഴയ റീൽസ് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. തനിക്ക് ആ പയ്യനെ അറിയുക പോലുമില്ലെന്ന് താരം മറുപടിയും നൽകിയിരുന്നു. മമ്മൂട്ടി ചിത്രത്തിന് മോശം അഭിപ്രായം പറഞ്ഞതിന്റെ പേരിലും ഒരുപാട് വിമർശനങ്ങളും ട്രോളുകളും കേൾക്കേണ്ടി ശ്രുതി തമ്പിക്ക് വന്നിട്ടുണ്ട്. ദുബായിലാണ് താരം താമസിക്കുന്നത്.

ഈ കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ശ്രുതി ഇപ്പോഴിതാ ഗോവയിൽ അടിച്ചുപൊളിക്കുന്നതിന്റെ ചിത്രങ്ങൾ തന്റെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. ബീച്ചിൽ ഹോട്ട് ലുക്കിൽ നിൽക്കുന്ന ഫോട്ടോസാണ് ശ്രുതി തമ്പി പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിലർ വളരെ മോശം കമന്റുകൾ ഫോട്ടോയ്ക്ക് താഴെ ഇട്ടിട്ടുണ്ട്. ശ്രുതി അതിനൊന്നും മറുപടി പൊതുവേ കൊടുക്കാറില്ല. നല്ലയൊരു നർത്തകി കൂടിയാണ് ശ്രുതി.