‘തൂവെള്ളയിൽ മ്യാരക ഗ്ലാമറസ് ലുക്കിൽ നടി രസ്ന പവിത്രൻ, ഹോട്ടെന്ന് മലയാളികൾ..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ വലിയ വേഷങ്ങൾ ചെയ്തില്ലെങ്കിൽ കൂടിയും പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിക്കാറുള്ള ഒരുപാട് താരങ്ങൾ മലയാളത്തിലുണ്ടായിട്ടുണ്ട്. ചിലർ സഹകഥാപാത്രങ്ങളായി അഭിനയിച്ച പ്രധാന വേഷം ചെയ്യുന്നവരെക്കാൾ ആരാധകരെയും നേടിയിട്ടുണ്ട്. അത്തരത്തിൽ ഒരാളാണ് നടി രസ്ന പവിത്രൻ. രസ്ന മലയാളത്തിൽ നായികയായി അധികം സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ല.

പൃഥ്വിരാജ്, ദുൽഖർ സൽമാൻ എന്നിവരുടെ അനിയത്തി റോളിൽ രസ്ന അഭിനയിച്ചതാണ് താരം ഇത്രത്തോളം ആരാധകരെ നേടാൻ കാരണമായത്. ഒരു തമിഴ് സിനിമയിൽ നായികയായി അഭിനയിച്ചുകൊണ്ടാണ് രസ്നയുടെ തുടക്കമെങ്കിലും ശ്രദ്ധനേടിയത് മലയാളത്തിൽ ഈ വേഷങ്ങൾ ചെയ്താണ്. ഊഴം എന്ന ജീത്തു ജോസഫ് ചിത്രത്തിലാണ് രസ്ന പൃഥ്വിരാജിന്റെ അനിയത്തിയായി മികച്ച അഭിനയം കാഴ്ചവച്ചത്.

സത്യൻ അന്തിക്കാട് ചിത്രമായ ജോമോന്റെ സുവിശേഷങ്ങളിലാണ് രസ്ന ദുൽഖറിന്റെ അനിയത്തി വേഷം ചെയ്തത്. ഈ രണ്ട് സിനിമകളും തിയേറ്ററുകളിൽ വമ്പൻ വിജയമായിരുന്നു. വിവാഹിതയായ രസ്ന വിവാഹ ശേഷവും സിനിമയിൽ അഭിനയം തുടരുന്ന ഒരാളാണ്. ഈ അടുത്തിടെ തിയേറ്ററുകളിൽ റിലീസ് ചെയ്ത ‘പടച്ചോനെ ഇങ്ങള് കാത്തോളീ’യാണ് രസ്നയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകൾ നടത്തി രസ്ന തന്റെ ആരാധകരെ ഞെട്ടിക്കാറുണ്ട്. ഇപ്പോഴിതാ തൂവെള്ള നിറത്തിലെ ഔട്ട്.ഫിറ്റിലുള്ള തന്റെ പുതിയ ഗ്ലാമറസ് ഷൂട്ടിലെ ഫോട്ടോസ് രസ്ന പോസ്റ്റ് ചെയ്തിരിക്കുകയാണ്. ആഷിഖ് മാഹീയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഈ കഴിഞ്ഞ ദിവസം ഇതേ ഷൂട്ടിന്റെ മറ്റൊരു ഡ്രെസ്സിലുളള ഫോട്ടോസും ശ്രദ്ധനേടിയിരുന്നു. വിനീതയാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്.


Posted

in

by