‘ഭീഷ്മ പർവ്വത്തിലെ ആലീസ് അല്ലേ ഇത്!! അതീവ ഗ്ലാമറസ് ലുക്കിൽ നടി അനസൂയ ഭരദ്വാജ്..’ – ഫോട്ടോസ് വൈറലാകുന്നു

തെലുങ്ക് ടെലിവിഷൻ ഷോകളിൽ അവതാരകയായി വർഷങ്ങളോളം സജീവമായി നിന്ന് പിന്നീട് അഭിനയത്തിലേക്ക് കൂടി ഇറങ്ങി പ്രേക്ഷക ശ്രദ്ധനേടിയ താരമാണ് നടി അനസൂയ ഭരദ്വാജ്. മലയാളികൾക്കും ഈ താരത്തിനെ സുപരിചിതമാണ്. മമ്മൂട്ടി നായകനായ അമൽ നീരദ് സംവിധാനം ചെയ്ത ഈ വർഷമിറങ്ങിയ ഭീഷ്മപർവ്വത്തിൽ അനസൂയ വളരെ പ്രധാനപ്പെട്ട ഒരു റോളിൽ അഭിനയിച്ചിരുന്നു.

അതിന് മുമ്പ് തെലുങ്കിൽ ഇറങ്ങിയ അല്ലു അർജുനും ഫഹദ് ഫാസിലും പ്രധാന റോളുകളിൽ അഭിനയിച്ച പുഷ്പ ദി റൈസ് എന്ന സിനിമയിൽ അനസൂയ വേറിട്ട ഒരു ലുക്കിൽ അഭിനയിച്ചിരുന്നു. അന്ന് ആ റോൾ ചെയ്ത അനസൂയ പലർക്കും തിരിച്ചറിയാൻ പോലും സാധിച്ചിട്ടുണ്ടാവില്ല. അതുപോലെ ഭീഷ്മയിലെ ആലീസ് എന്ന കഥാപാത്രത്തിലും വ്യത്യസ്തമായ ഒരു ഗെറ്റപ്പിലാണ് അനസൂയ അഭിനയിച്ചിരുന്നത്.

എങ്കിലും യഥാർത്ഥ അനസൂയ കണ്ടാലാണ് മലയാളികൾ കൂടുതൽ ഞെട്ടുക. മുപ്പത്തിയേഴുകാരിയായ അനസൂയ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ നടത്തി ആരാധകരെ ധാരാളമായി സ്വന്തമാക്കിയിട്ടുണ്ട്. ഇത്തരം ചിത്രങ്ങളിൽ താരത്തിന് അത്രയും പ്രായവും തോന്നാറില്ല. ഭീഷ്മയിലും പുഷ്പയിലും കണ്ട നടിയാണോ ഇതെന്ന് പലപ്പോഴും ആരാധകർ സംശയിച്ചിട്ടുമുണ്ട്. പുഷ്പ 2-വാണ് അനസൂയയുടെ അടുത്ത സിനിമ.

തൂവെള്ള നിറത്തിലെ ഔട്ട്.ഫിറ്റിൽ ഹോട്ട് ലുക്കിൽ പോസ് ചെയ്തിരിക്കുന്ന പുതിയ ഫോട്ടോസ് അനസൂയ ഇപ്പോൾ പങ്കുവച്ചിരിക്കുകയാണ്. നെല്ലൂരിലെ ഒരു ലോഞ്ചിന് പങ്കെടുക്കാൻ എത്തിയപ്പോഴുള്ള ലുക്കാണ് ഇത്. ഗൗരി നായിഡുവാണ് താരത്തിന് ഔട്ട്.ഫിറ്റും ഷൂട്ടിന്റെ സ്റ്റൈലിംഗും ചെയ്തത്. ആർട്ട് വ്യൂവാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. അസാധ്യമായ സുന്ദരി എന്നാണ് ആരാധകരിൽ ചിലർ നൽകിയ കമന്റ്.


Posted

in

by