‘എന്തൊരു സിംപ്ലിസിറ്റിയാണ് ഇത്!! ഷോർട്സിൽ ഹോട്ട് ലുക്കിൽ നടി നിമിഷ സജയൻ..’ – ഫോട്ടോ വൈറൽ

2017 മുതൽ സിനിമയിൽ സജീവമായി നിൽക്കുന്ന നായികാ നടിയാണ് നിമിഷ സജയൻ. തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ് നിമിഷ നായികയായ ആദ്യ സിനിമ. അത് വലിയ വിജയം നേടിയതോടെ നിമിഷയ്ക്ക് കൂടുതൽ സിനിമകളിൽ നിന്ന് അവസരം ലഭിച്ചു. 2019-ൽ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡും നേടിയ നിമിഷ ഒരു കടുത്ത ഇടതുപക്ഷ അനുഭാവി കൂടിയാണെന്ന് പറഞ്ഞിട്ടുമുണ്ട്.

ആ കാരണം കൊണ്ട് തന്നെ നിമിഷയ്ക്ക് ചില ഹേറ്റേഴ്സ് ഉണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്. ഈ കഴിഞ്ഞ ദിവസമാണ് നിമിഷയ്ക്ക് എതിരെ ഗുരുതര ആരോപണവുമായി സന്ദീപ് വാര്യർ രംഗത്ത് വന്നത്. ടാക്സ് വെട്ടിപ്പ് നടത്തി എന്നായിരുന്നു ആരോപണം. ആ വിവാദങ്ങളോട് നിമിഷ ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമായ ഒരു കാര്യമാണ്. വിവാദങ്ങൾക്ക് ഇടയിലും നിമിഷ സോഷ്യൽ മീഡിയയിൽ സജീവമാണ്.

നിമിഷ വളരെ സിംപിൾ ലുക്കിൽ ഷോർട്സ് ധരിച്ചിരിക്കുന്ന ഒരു ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ആശ്വാസം എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള ഒരു ഇമോജിയും പോസ്റ്റിനൊപ്പം നിമിഷ ഇട്ടിട്ടുണ്ട്. നിമിഷയുടെ കമന്റ് ബോക്സ് ഓഫാക്കി വച്ചിരിക്കുന്നത് കൊണ്ട് തന്നെ ആരാധകരുടെയോ വിമർശകരുടെയോ ഒന്നും കമന്റുകൾ വരുകയില്ല. അടുത്ത സുഹൃത്തുകൾക്ക് മാത്രമേ കമന്റ് ഇടാൻ പറ്റുകയുള്ളൂ.

അതെ സമയം നിമിഷയുടെ ഏറ്റവും അവസാനമായി ഇറങ്ങിയ ചിത്രം ഒരു തെക്കൻ തല്ലു കേസാണ്. തിയേറ്ററുകളിൽ വലിയ വിജയം ആയില്ലെങ്കിലും ഒ.ടി.ടിയിൽ ശ്രദ്ധനേടിയിരുന്നു. നിവിൻ പൊളി, രാജീവ് രവി ചിത്രമായ തുറമുഖമാണ് ഇനി ഇറങ്ങാനുള്ള നിമിഷയുടെ ചിത്രം. മുംബൈയിൽ ജനിച്ചുവളർന്ന നിമിഷയുടെ ആദ്യ മറാത്തി ചിത്രവും കഴിഞ്ഞ മാസമാണ് തിയേറ്ററിൽ റിലീസ് ചെയ്തത്.