‘ഭർത്താവിന് ഒപ്പം മാലിദ്വീപിൽ അവധി ആഘോഷിച്ച് നടി ആലീസ്, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറലാകുന്നു

അഭിനയത്തിൽ നിന്ന് ബ്രേക്ക് എടുത്തുകൊണ്ട് താരങ്ങൾ രാജ്യങ്ങൾ സന്ദർശിക്കാൻ പോകുന്ന കാഴ്ച മിക്കപ്പോഴും നമ്മൾ കണ്ടിട്ടുണ്ട്. സൂപ്പർസ്റ്റാറുകൾ ഉൾപ്പടെയുള്ളവർ ഇത്തരത്തിൽ അവധി ആഘോഷിക്കാൻ മറ്റ് രാജ്യങ്ങളിലേക്ക് പോകാറുണ്ട്. നടന്മാരെക്കാൾ ഒരുപക്ഷേ കൂടുതൽ പോകുന്നത് നടിമാർ ആണെന്ന് പറയേണ്ടി വരും. നടന്മാർ ഹിൽ ക്ലൈമ്പിങ് സ്ഥലങ്ങൾ നോക്കുമ്പോൾ നടിമാർ ബീച്ച് വൈബ് ഇഷ്ടപ്പെടുന്നവരാണ്.

തെന്നിന്ത്യൻ താരസുന്ദരിമാരുടെ ഇഷ്ടപ്പെട്ട വിനോദസഞ്ചാര രാജ്യമാണ് മാലിദ്വീപ്. മാലിദ്വീപിലേക്ക് ഇടയ്ക്കിടെ പോകുന്ന നടിമാർ ധാരാളമുണ്ട്. സിനിമ നടിമാർ മാത്രമല്ല, സീരിയൽ താരങ്ങൾക്കും ഏറെ ഇഷ്ടമുള്ള ഒരു സ്ഥലമാണ് മാലിദ്വീപ്. അത് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണ്. സീരിയൽ നടിയായ ആലീസ് ക്രിസ്റ്റി ഗോമസ് ഭർത്താവിന് ഒപ്പം അവധി ആഘോഷിക്കാൻ പോയിരിക്കുകയാണ്.

ഒരു ലൈറ്റ് ഹണിമൂൺ എന്നുകൂടി ഇതിന് വിളിക്കേണ്ടി വരും. കഴിഞ്ഞ വർഷം നവംബറിൽ ആയിരുന്നു ആലീസിന്റെ വിവാഹം. വിവാഹ വാർഷികത്തോട് അനുബന്ധിച്ചാണ് ഭർത്താവിന് ഒപ്പം ആലീസ് മാലിദ്വീപിൽ എത്തിയത്. സജിൻ സജി സാമുവലാണ് ആലീസിന്റെ ഭർത്താവ്. ഒരു യൂട്യൂബർ കൂടിയാണ് ആലീസ്. മിക്കപ്പോഴും ആലീസിന്റെ വീഡിയോ ട്രെൻഡിങ്ങിൽ ഇടംപിടിക്കാറുമുണ്ട്.

മാലിദ്വീപിൽ ഷോർട്സിൽ ഹോട്ട് ലുക്കിലുള്ള ആലീസിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. മാലിദ്വീപിൽ നിന്നുള്ള വീഡിയോയും ആലീസ് പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. സീ കേരളത്തിലെ മിസ്സിസ് ഹിറ്റലർ എന്ന പരമ്പരയിലാണ് ഇപ്പോൾ ആലീസ് അഭിനയിക്കുന്നത്. സ്റ്റാർ മാജിക്കിലും ഇടയ്ക്കിടെ ആലീസ് പങ്കെടുക്കാറുണ്ട്. സ്ത്രീപദം എന്ന സീരിയലിലൂടെയാണ് ആലീസ് മലയാളികൾക്ക് പ്രിയങ്കരിയായത്.


Posted

in

by