‘പതിനെട്ടാം ജന്മദിനം ആഘോഷിച്ച് അനിഖ സുരേന്ദ്രൻ, ഗ്ലാമറസ് ഗൗണിൽ തിളങ്ങി താരം..’ – ഫോട്ടോസ് വൈറൽ

കഥ തുടരുന്നു എന്ന ജയറാം, മംത മോഹൻദാസ് പ്രധാന വേഷത്തിൽ എത്തിയ സിനിമയിലൂടെ ബാലതാരമായി അഭിനയിച്ച് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അനിഖ സുരേന്ദ്രൻ. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ച് ഒരുപാട് ആരാധകരെ ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞിട്ടുള്ള ഒരാളാണ് അനിഖ. ഒരു തവണ സംസ്ഥാന അവാർഡും നേടിയിട്ടുണ്ട്.

ഇനി അനിഖയെ നായികയായി കാണാൻ ആഗ്രഹിക്കുന്നവരാണ് മലയാളികൾ. അതും ഉടനെ തന്നെ സംഭവിക്കും. അനിഖ തന്നെ പ്രധാന റോളിൽ എത്തുന്ന ഓ മൈ ഡാർലിംഗിൽ നായികയായിട്ടാണ് താരം അഭിനയിക്കുന്നത്. ഇത് കൂടാതെ തെലുങ്കിലും അനിഖ നായികയായി അഭിനയിച്ചിരുന്നു. മലയാളത്തിൽ സൂപ്പർഹിറ്റായ കപ്പേള എന്ന സിനിമയുടെ തെലുങ്ക് റീമേക്കിലാണ് അനിഖ നായികയായത്.

അതെ സമയം അനിഖ തന്റെ പതിനെട്ടാം ജന്മദിനം ആഘോഷിച്ചിരിക്കുകയാണ് ഈ കഴിഞ്ഞ ദിവസം. നവംബർ 27-നായിരുന്നു താരത്തിന്റെ ജന്മദിനം. സുഹൃത്തുകൾക്കും കുടുംബത്തിനും ഒപ്പം ജന്മദിനം ആഘോഷമാക്കിയപ്പോൾ അതിന്റെ ചിത്രങ്ങൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുമുണ്ട്. അനിഖയുടെ ജന്മദിനത്തിന് പോസ്റ്റുകളും കമന്റുകളുമായി ആരാധകരും രംഗത്ത് വന്നിട്ടുണ്ട്.

കറുപ്പ് നിറത്തിലെ ഗൗൺ ധരിച്ചാണ് അനിഖ ജന്മദിന ചടങ്ങിൽ പങ്കെടുത്തത്. എ.ആർ സിഗ്നേച്ചറാണ് ബർത്ത് ഡേ സ്പെഷ്യൽ ഔട്ട്.ഫിറ്റ് അനിഖയ്ക്ക് വേണ്ടി ചെയ്തത്. റെയിൻബോ മീഡിയയ്ക്ക് വേണ്ടി ശരത് ഘോഷാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. കപ്പേള റീമേക്ക് ചിത്രമായ ബുട്ട ബൊമ്മയാണ് അനിഖയുടെ അവസാനമായി ഇറങ്ങിയത്. മലയാളത്തിൽ ഇനി രണ്ട് സിനിമകൾ താരത്തിന്റെ പുറത്തിറങ്ങാനുണ്ട്.