‘ഒരു കൊച്ചു കുട്ടിയെ പോലെ അരുവിയിലെ വെള്ളത്തിൽ കളിച്ച് നടി നിമിഷ സജയൻ..’ – വീഡിയോ കാണാം

‘ഒരു കൊച്ചു കുട്ടിയെ പോലെ അരുവിയിലെ വെള്ളത്തിൽ കളിച്ച് നടി നിമിഷ സജയൻ..’ – വീഡിയോ കാണാം

സ്വാഭാവികമായ അഭിനയ ശൈലിയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് നടി നിമിഷ സജയൻ. വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകളും നിലപാടുകൾ ഉറക്കെ വിളിച്ചു പറയാൻ ധൈര്യം കാണിച്ചിട്ടുള്ള ഒരാളുകൂടിയാണ് താരം. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് നിമിഷ മലയാളികൾക്ക് പ്രിയങ്കരിയാവുന്നത്.

പിന്നീട് ഒരുപിടി നല്ല കഥാപാത്രങ്ങൾ നിമിഷ അഭിനയിച്ചു. മിക്ക സിനിമയിലും നിമിഷയുടെ പ്രകടനം എടുത്തു പറയേണ്ടതായിരുന്നു. ഈടെ, ചോല, സ്റ്റാൻഡ് അപ്പ്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, നായാട്ട്, മാലിക്ക് തുടങ്ങിയ സിനിമകളിൽ നിമിഷ നായികയായി അഭിനയിച്ചു. ഇതിൽ തന്നെ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലെയും നായാട്ടിലെയും മാലിക്കിലെയും എല്ലാം മികച്ച പ്രകടനങ്ങളായിരുന്നു.

മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും ഒരു തവണ നിമിഷ നേടിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ മറ്റുള്ള താരങ്ങളെ പോലെ അത്ര ആക്റ്റീവ് അല്ലെങ്കിലും വ്യക്തിജീവിതത്തിൽ നടക്കുന്ന ചില കാര്യങ്ങൾ താരം ആരാധകർക്ക് ഒപ്പം പങ്കുവെക്കാറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നോർത്ത് ഇന്ത്യയിൽ നിന്നുള്ള യാത്രകളുടെ ചിതങ്ങളായിരുന്നു നിമിഷ പോസ്റ്റ് ചെയ്തിരുന്നത്.

എന്നാൽ ഇപ്പോഴിതാ തൊടുപുഴയിൽ ഒരു അരുവിയിൽ കൊച്ചു കുട്ടിയെ പോലെ വെള്ളത്തിൽ കളിക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് നിമിഷ സജയൻ. തെന്നി വീഴല്ലേ എന്ന് ആന്റോണിയോ ആകീൽ എന്ന കലാകാരൻ കമന്റ് ചെയ്തിട്ടുണ്ട്. വീഡിയോ നിമിഷ നേരങ്ങൾ കൊണ്ട് തന്നെ ആരാധകർ സോഷ്യൽ മീഡിയയിൽ ഏറ്റെടുക്കുകയും ചെയ്തു. നിവിൻ പൊളി നായകനാകുന്ന തുറമുഖമാണ് അടുത്ത ചിത്രം.

CATEGORIES
TAGS