‘എന്തൊരു മാറ്റമാണിത് ഇത്!! അതീവ ഗ്ലാമറസ് ലുക്കിൽ ഞെട്ടിച്ച് നടി നിമിഷ സജയൻ..’ – ഫോട്ടോസ് വൈറൽ

ദിലേഷ് പോത്തൻ സംവിധാനം ചെയ്ത തിയേറ്ററുകളിൽ സൂപ്പർഹിറ്റായി മാറിയ സിനിമയായിരുന്നു തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ഫഹദ് ഫാസിൽ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രത്തിൽ നിമിഷ സജയനായിരുന്നു നായികയായി അഭിനയിച്ചത്. നിമിഷയുടെ ശ്രീജ എന്ന കഥാപാത്രം മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു. ആദ്യ ചിത്രമാണെന്ന് തോന്നിപ്പിക്കാത്ത രീതിയിലുള്ള പ്രകടനമായിരുന്നു നിമിഷയുടേത്.

മലയാളി ആണെങ്കിലും നിമിഷ ജനിച്ചതും വളർന്നതുമെല്ലാം മുംബൈയിലാണ്. തൈകൊണ്ടയിൽ ബ്ലാക്ക് ബെൽറ്റുള്ള ഒരാളുകൂടിയാണ് നിമിഷ. അഭിനയത്തോടുള്ള ഇഷ്ടം കൊണ്ടാണ് നിമിഷ സിനിമയിലേക്ക് എത്തിയത്. ആദ്യ സിനിമയ്ക്ക് ശേഷം നിമിഷയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചിരുന്നു. സീരിയസ് റോളുകളാണ് സിനിമയിൽ നിമിഷ കൂടുതൽ അഭിനയിച്ചിട്ടുള്ളത്. അതിന്റെ പേരിൽ വിമർശനങ്ങളും കേൾക്കേണ്ടി വന്നിട്ടുണ്ട്.

ചോല എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നിമിഷയ്ക്ക് ലഭിച്ചിട്ടുണ്ട്. ഓണം റിലീസായി ഇറങ്ങിയ ഒരു തെക്കൻ തല്ലുകേസ് ആണ് നിമിഷയുടെ അവസാനമായി പുറത്തിറങ്ങിയത്. മികച്ച അഭിപ്രായം നേടിയെങ്കിലും തിയേറ്ററുകളിൽ ആളുകളെ എത്തിക്കുന്നതിൽ അണിയറ പ്രവർത്തകർ പരാജയപെട്ടു. നിമിഷ ആദ്യമായി അഭിനയിക്കുന്ന മറാത്തി ചിത്രം അടുത്ത മാസം റിലീസാവാൻ ഇരിക്കുകയാണ്.

സോഷ്യൽ മീഡിയകളിൽ മറ്റു നടിമാരെ പോലെ അത്ര സജീവമല്ല നിമിഷ. എങ്കിലും ചിലപ്പോൾ താരം പോസ്റ്റുകളൊക്കെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഒരു ഗ്ലാസ് ശീതള പാനീയം കൈയിൽ പിടിച്ചിരിക്കുന്ന പുതിയ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് നിമിഷ സജയൻ. ഹോട്ട് ലുക്കെന്നാണ് ചിത്രങ്ങൾ കണ്ടിട്ട് മലയാളികൾ അഭിപ്രായപ്പെടുന്നത്. ചേരയാണ് നിമിഷയുടെ അടുത്തതായി വരാനുള്ള മലയാള സിനിമ.