‘ചില ചുംബനങ്ങൾ പ്രത്യേകതയുള്ളതാണ്!! സൂര്യ ശോഭയിൽ ആടിയുറങ്ങി നടി കനിഹ..’ – ഫോട്ടോസ് വൈറൽ

ഫൈവ് സ്റ്റാർ എന്ന തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി കനിഹ. ചെന്നൈ സ്വദേശിനിയായ കനിഹ തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിൽ അഭിനയിച്ച ശേഷമാണ് മലയാളത്തിലേക്ക് എത്തുന്നത്. എന്നിട്ടും എന്ന സിനിമയിലൂടെയാണ് കനിഹ മലയാളത്തിൽ എത്തുന്നത്. നിർഭാഗ്യവശാൽ ആ സിനിമ തിയേറ്ററുകളിൽ പരാജയപ്പെടുകയും ചെയ്തു. അത് കഴിഞ്ഞ് താരം വിവാഹിതയായി.

ഇനിയൊരു തിരിച്ചുവരവ് ഉണ്ടായിരിക്കില്ലെന്ന് എന്ന് പ്രേക്ഷകർ വിചാരിച്ചിരിക്കുമ്പോഴാണ് കനിഹ വീണ്ടും സിനിമയിലേക്ക് എത്തുന്നത്. ഭാഗ്യദേവത സിനിമയിലൂടെ അതിശക്തമായ തിരിച്ചുവരവ് നടത്തിയ കനിഹയ്ക്ക് ഒന്നിന് പിറകെ ഒന്നായി സിനിമകൾ വന്നുകൊണ്ടേയിരുന്നു. മലയാളത്തിലെ സൂപ്പർസ്റ്റാറുകളുടെ നായികയായി നിരവധി സിനിമകളിൽ അഭിനയിക്കാൻ കനിഹയ്ക്ക് അവസരം ലഭിച്ചു.

മലയാളത്തിൽ തന്നെയാണ് കനിഹ കൂടുതൽ സിനിമകൾ ചെയ്തിട്ടുളളത്. ഈ വർഷം തന്നെ ഇറങ്ങിയ മൂന്ന് മലയാള സിനിമകളിൽ കനിഹ ഭാഗമായിട്ടുണ്ട്. സി.ബി.ഐ 5, ബ്രോ ഡാഡി, പാപ്പൻ എന്നീ സിനിമകളിലാണ് കനിഹ അഭിനയിച്ചത്. തമിഴിൽ വിക്രത്തിന്റെ കോബ്രയിലും കനിഹ ചെറിയ ഒരു റോളിൽ അഭിനയിച്ചിരുന്നു. തമിഴിൽ ഡബ്ബിങ് ആർട്ടിസ്റ്റായി കനിഹ ചില സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ പ്രതേകിച്ച് ഇൻസ്റ്റാഗ്രാമിൽ വളരെ സജീവമാണ് കനിഹ. ഇപ്പോഴിതാ ഷൂട്ടിംഗ് ഇല്ലാത്ത സമയത്ത് ചെന്നൈയിലെ വീട്ടിൽ സൂര്യ ശോഭയിൽ ഊഞ്ഞാല്‍ കിടക്കയിൽ ആടുന്ന ഫോട്ടോസ് ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ് കനിഹ. കനിഹയെ ചിത്രങ്ങളിൽ കാണാൻ എന്ത് ഭംഗിയാണെന്ന് ആരാധകരും പറയുന്നു. ഇ ഡയറിയാണ് കനിഹയുടെ അടുത്ത മലയാള സിനിമ.