‘പ്രിയനേതാവിനെ നേരിൽ കണ്ട സന്തോഷം!! രാഹുൽ ഗാന്ധിക്കൊപ്പം നടി അന്ന രാജൻ..’ – ഫോട്ടോ ഏറ്റെടുത്ത് ആരാധകർ

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രിയപ്പെട്ട നേതാവും വയനാട് എം.പിയുമാണ് ശ്രീ രാഹുൽ ഗാന്ധി. കോൺഗ്രസ് പ്രവർത്തകർക്ക് ആവേശവും വികാരവുമായ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളമൊട്ടാകെ അലയടിച്ചുകൊണ്ടിരിക്കുകയാണ്. കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച യാത്ര ഇപ്പോൾ എറണാകുളം ജില്ലയിൽ എത്തി നിൽക്കുകയാണ്. കേരളത്തിലെ ഒട്ടുമിക്ക നേതാക്കളും രാഹുലിനൊപ്പമുണ്ട്.

അതെ സമയം രാഹുൽ ഗാന്ധി എറണാകുളം ജില്ലയിൽ എത്തുന്നതിന്റെ ഭാഗമായി പല പ്രമുഖരും ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണ അറിയിച്ച് വീഡിയോസ് പങ്കുവച്ചിരുന്നു. ആ കൂട്ടത്തിൽ ഏറെ പ്രശസ്തമായ ഒരു വീഡിയോ നടി അന്ന രാജന്റേത്. രാഹുൽ നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ നമ്മുക്ക് ഒന്നായി അണിചേരാം, യാത്രയ്ക്ക് ആലുവയിലേക്ക് സ്വാഗതം എന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോയായിരുന്നു ഇത്.

വീഡിയോ കോൺഗ്രസ് പ്രവർത്തകർ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തിരുന്നു. പക്ഷേ മറ്റു പാർട്ടികളുടെ മോശം കമന്റുകൾ ധാരാളം വന്നതോടെ വീഡിയോ അന്ന ഡിലീറ്റ് ചെയ്യുകയും ചെയ്തു. പക്ഷേ വിമർശനങ്ങൾ കൊണ്ട് പിന്മാറുന്ന ആളല്ല തന്നെന്ന് തെളിയിച്ചിരിക്കുകയാണ് അന്ന രജനിപ്പോൾ. രാഹുലിന് ഒപ്പം നിൽക്കുന്ന ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ടായിരുന്നു അന്ന രംഗത്ത് വന്നത്.

തന്റെ പ്രിയപ്പെട്ട നേതാവിനെ നേരിൽ കണ്ട സന്തോഷവും അന്നയുടെ മുഖത്തുണ്ടായിരുന്നു. പ്രൊഡക്ഷൻ കൺട്രോളറും നിർമ്മാതാവുമായ ബാദുഷയും അന്നയും രാഹുലുമുള്ള ഫോട്ടോയിൽ ഒപ്പമുണ്ടായിരുന്നു. ആർജ്ജവത്തോടെ അന്ന ഫോട്ടോ പങ്കുവച്ചതിന് കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് മികച്ച കമന്റുകളാണ് അന്നയ്ക്ക് ലഭിച്ചിരിക്കുന്നത്. അന്നയുടെ സിനിമ ബഹിഷ്കരിച്ചു കളയുമോ എന്ന് കോൺഗ്രസ് പ്രവർത്തകർ വിമർശകരെ പരിഹസിച്ച് കമന്റുകളും ഇട്ടിട്ടുണ്ട്.