‘ലവ് യു ഷാനു! ഫഹദിന് ആശംസകളുമായി നസ്രിയ, സർപ്രൈസ് നൽകി പുഷ്പ 2 ടീം..’ – 41ന്റെ നിറവിൽ താരം

അഭിനയിച്ച ആദ്യ സിനിമ തന്നെ തിയേറ്ററിൽ പരാജയപ്പെട്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും തിരിച്ചുവന്ന് മലയാളികളെ ഒന്നടങ്കം ഞെട്ടിക്കുന്ന അഭിനേതാവായി മാറിയ താരമാണ് നടൻ ഫഹദ് ഫാസിൽ. മലയാള സിനിമയിൽ നിരവധി മിന്നുന്ന പ്രകടനങ്ങൾ ഫഹദ് കാഴ്ചവച്ചിട്ടുണ്ട്. ഓരോ സിനിമ കഴിയുമ്പോൾ ഫഹദ് എന്ന നടനിലെ പ്രകടനം കൂടുതൽ അമ്പരിപ്പിക്കുന്ന രീതിയിലേക്ക് പോയികൊണ്ടിരിക്കുകയാണ്.

ഫഹദ് ഇന്ന് മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലുമൊക്കെ ഒക്കെ അഭിനയിച്ച് അവിടെയുള്ള പ്രേക്ഷകരുടെ പോലും ഇഷ്ടം നേടിയെടുത്തു കഴിഞ്ഞിരിക്കുകയാണ്. ഏറ്റവും അവസാനം തമിഴിൽ ഇറങ്ങിയ മാമന്നൻ എന്ന സിനിമയിലെ പ്രകടനം കണ്ട തമിഴ് പ്രേക്ഷകർ ഫഹദിനെ വാനോളം പുകഴ്ത്തി എഴുതുന്ന ഒരുപാട് പോസ്റ്റുകളാണ് ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞിട്ടുമുണ്ട്.

ഇന്ന് ഫഹദ് തന്റെ നാല്പത്തിയൊന്നാം ജന്മദിനം ആഘോഷിക്കുകയാണ്. ജന്മദിനത്തിൽ ആദ്യ വന്നത് ഭാര്യ നസ്രിയയുടെ ആശംസ പോസ്റ്റ് തന്നെയാണ്. “എന്റെ സ്റ്റാറിന് ജന്മദിനാശംസകൾ.. ലവ് യു ഷാനു.. വജ്രത്തിൽ തിളങ്ങുക. നിന്നെ പോലെ ആരുമില്ല.. മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ! ഏറ്റവും നല്ല സുഹൃത്ത്.. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു.. ചിത്രങ്ങൾ എടുത്തത് ഒരേയൊരു, നമ്മുടെ സ്വന്തം മമ്മൂക്ക..”, നസ്രിയ കുറിച്ചു.

ഇത് കൂടാതെ ഫഹദിന് ജന്മദിനത്തിൽ ഒരു സർപ്രൈസ് സമ്മാനം കൂടി ലഭിച്ചിരിക്കുകയാണ്. പുഷ്പ ടീമിന്റെ വകയാണ് സർപ്രൈസ് വന്നത്. “കഴിവുള്ള ഫഹദ് ഫാസിലിന് പുഷ്പ 2 ദി റൂൾ ടീം ജന്മദിനാശംസകൾ നേരുന്നു.. ഭൻവർ സിംഗ് ഷെഖാവത് സാർ പ്രതികാരത്തോടെ വീണ്ടും ബിഗ് സ്‌ക്രീനുകളിൽ എത്തും..”, പുഷ്പ 2 ടീം ഫഹദിന്റെ കഥാപാത്രത്തിന്റെ ലുക്കുള്ള പോസ്റ്റർ ഇറക്കി ആശംസകൾ അറിയിക്കുകയും ചെയ്തു.