‘മകന്റെ പിറന്നാൾ ആഘോഷമാക്കി നടി ഉർവശി, വീഡിയോ കോളിൽ കുഞ്ഞാറ്റയും..’ – ഫോട്ടോസ് വൈറൽ

തെന്നിന്ത്യൻ സിനിമയിലെ അഭിനയചക്രവർത്തിനി എന്ന് വിശേഷിപ്പിക്കുന്ന താരമാണ് നടി ഉർവശി. കിട്ടുന്ന ഏത് വേഷവും അനായാസം അഭിനയിക്കാനുള്ള കഴിവും സ്വാഭാവികമായ അഭിനയശൈലിയുമെല്ലാം ഉർവശിയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റി. അഞ്ച് തവണ സംസ്ഥാന അവാർഡും മൂന്ന് തവണ തമിഴ് നാട് സർക്കാരിന്റെ അവാർഡും മികച്ച നടിക്കുള്ളത് നേടിയിട്ടുള്ള ഉർവശി ഒരു തവണ മികച്ച സഹനടിക്കുള്ള ദേശീയ അവാർഡും നേടിയിട്ടുണ്ട്.

ഉർവശിയുടെ മകൻ ഇഷാൻ പ്രജാപതിയുടെ ജന്മദിനമായിരുന്നു ഈ കഴിഞ്ഞ ദിവസം. ജന്മദിനം ഈ തവണ അടിച്ചുപൊളിച്ച് ആഘോഷമാക്കിയിരിക്കുകയാണ് ഉർവശി. ആദ്യ വിവാഹ ബന്ധംവേർപ്പെടുത്തിയ ശേഷം 2013-ലാണ് ഉർവശി വീണ്ടും വിവാഹിതയായത്. ശിവപ്രസാദ് എന്ന ചെന്നൈ ബേസ്ഡ് ബിൽഡറെയാണ് ഉർവശി വിവാഹം ചെയ്തത്. ആ ബന്ധത്തിലെ മകനായ ഇഷാന്റെ ജന്മദിനമാണ് ഉർവശി ആഘോഷിച്ചത്.

നടൻ മനോജ് കെ ജയനായിരുന്നു ഉർവശിയുടെ ആദ്യ ഭർത്താവ്. അതിലൊരു മകളും ഉർവശിക്കുണ്ട്. തേജ ലക്ഷ്മി എന്നാണ് മകളുടെ പേര്. കുഞ്ഞാറ്റ എന്നാണ് ഉർവശിയും മറ്റുള്ളവരും മകളെ വിളിക്കുന്നത്. ഇഷാന്റെ ജന്മദിനത്തിൽ കുഞ്ഞാറ്റ വീഡിയോ കോളിൽ എത്തുകയും ആഘോഷത്തിൽ പങ്കെടുക്കുകയും ചെയ്തു. വീഡിയോ കോളിൽ ഇഷാന് ജന്മദിന ആശംസകൾ നേരുകയും അത് ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയും ചെയ്തു.

ഈ അടുത്തിടെയാണ് ഉർവശി സോഷ്യൽ മീഡിയയിൽ സജീവമായി തുടങ്ങിയത്. അതിലൂടെയാണ് മകന്റെ ജന്മദിന ആഘോഷത്തിന്റെ വിവരം പങ്കുവച്ചത്. “ജന്മദിനാശംസകൾ.. എന്റെ കുട്ടാ.. ഈ പ്രത്യേക ദിനത്തിൽ, നിനക്ക് നല്ല ആരോഗ്യവും ജീവിതത്തിൽ സന്തോഷവും നൽകട്ടെ എന്ന് ഞങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുന്നു..”, ഉർവശി ആശംസകൾ നേർന്നുകൊണ്ട് കുറിച്ചു. ഉർവശിയുടെ ആരാധകർ മകന് പിറന്നാളാശംസിക്കുകയും ചെയ്തു.